ആരു നീ..???
വഴി പോക്കനൊരു സത്രത്തില്‍ ആശ്രമം തന്നവള്‍,
കുടിലിന്റെ മറവില്‍ ഒരു കവിള്‍ വെള്ളം തന്നവള്‍,
എനിക്കുള്ള കുമ്പിളില്‍ നീ വിരല്‍ മുറിച്ചു രക്തമൊഴുക്കി,
നിഷ്കളങ്കത വാരി നിറച്ചെന്നെ പരിഹസിച്ചു,
മുഖത്തു ഇരുട്ടു നിറച്ചു നീ എന്നിലെക്കു നൊക്കി...
ആരു നീ..???
നടന്നകലുമ്പോഴും അവ്യക്തമാം
കുറേ ചായങ്ങള്‍ എന്നില്‍ നീരുറവയാകുന്നൂ...
ഈ മഷി കൂട്ടില്‍ നിന്‍ നിറമേകുവാന്‍
ഏതു ചായങ്ങള്‍ ഞാന്‍ നല്‍കിടേണ്ടു..
ചേരാത്ത ചായങ്ങള്‍ ചേര്‍ക്കുന്ന
വ്യര്‍ത്ഥതയെക്കാള്‍ ശ്രേഷ്ഠം..
നിറപ്പകര്‍ച്ചയുടെ ഘോഷങ്ങളില്ലാത്ത
താര ഗണങ്ങളുടെ മനോഹരിത...
അരുണകിരണങ്ങളുടെ തീവ്രതയിലും
തിങ്കള്‍ തണുപ്പിന്റെ ഊഷ്മളതയിലും
കാറ്റിന്റെ ലാസ്യഭാവത്തോടു...
ശ്രുതി ചേര്‍ത്തു നടനമാടും
അരയാലിലയയോ നിന്‍ നറുപുഞ്ചിരി...
ഇന്നോളമറിയാഞ്ഞൊരനുഭൂതി
പടര്‍ന്നുവെന്നോ ഈ വഴി പോക്കനിലെക്ക്...
വിടരാത്ത പൂവിന്റെ സൗരഭ്യം
തേടുന്ന എന്‍ ജീവിത തന്ത്രികളിലെക്ക്...
(എന്റെ അനിയത്തികുട്ടിയുടെ വരികള്‍)
2008 ഫെബ്രുവരി 26, ചൊവ്വാഴ്ച
2008 ഫെബ്രുവരി 19, ചൊവ്വാഴ്ച
മഴ
തിമിര്‍ത്തു പെയ്യുന്നു മഴ;കേള്‍ക്കാമെനിക്കതിന്‍ ഇരമ്പല്‍;
ചിലപോഴെന്തിനോ തേങ്ങി കരയുന്ന പോലെ,
അതുമല്ലെങ്കില്‍ ആര്‍ത്തട്ടഹസിക്കുന്നു;
ഒരോ തുള്ളിയുമൊരു കയ്യായ് വന്നെന്നെ,
പൊതിയുന്ന പോലെ!!,
കുടയെ വലിച്ചെടുത്തെട്ടഹസിക്കുന്നു,
മെല്ലെയെന്‍ കാല്‍പിന്നോട്ടെടുക്കവെ,
അഴുക്കിലെക്കൊഴുകുന്നു ഞാന്‍,
തിരിഞ്ഞു മുന്നൊട്ടു നീങ്ങവെ,
കലങ്ങിയൊഴുകുന്നൂ പുഴ മുന്നില്‍.
നീ മുടികെട്ടഴിച്ചാഞ്ഞടിക്കുന്നതു പോലെ,
അതോ പുലമ്പുന്നുവോ,
ആവില്ല പൊട്ടിചിരിക്കയാവാം,
ഓടിയൊളിക്കാന്‍ തോന്നിയെനിക്കു,
എവിടെക്കന്നറിയില്ല,
ഓടികേറിഞ്ഞാനെന്‍ കൂടാരത്തില്‍,
തള്ളിയടച്ചു ഞാനതില്‍ വാതില്‍ പാളി,
രണ്ടു തുള്ളിയെന്റെ കണ്ണില്‍ വീണു,
മെല്ലെ വീടിന്റെ മൂലയിലെക്കോടി ഞാന്‍,
ഇപ്പോഴും കേള്‍ക്കമെനിക്കിരമ്പുന്ന മഴ;
ഞാനെന്റെ ചെവി പൊത്തി പിടിച്ചിരുന്നു.
വേണ്ട, എനിക്കാ മഴയില്‍ കുതിര്‍ന്നു നനയണം,
ഞാനും ഒഴുകണമാ പുഴപോലെ,
എന്നിട്ടെന്‍ ഒര്‍മകളും, അതിലൂടൊഴുകണം.
അഴുക്കു ചാലില്‍ തീര്‍ത്ത ഭാണ്ഡം പോലെ..!!
2008 ഫെബ്രുവരി 11, തിങ്കളാഴ്‌ച
പ്രണയം || സ്നേഹം
"സുന്ദരിയാണു, പിന്നിയിട്ടിരിക്കുന്ന നീണ്ട മുടി, തികച്ചും അവിചാരിതമെന്ന പോലെ അവളെന്നെ നോക്കി !!
ഓരു നിമിഷത്തെക്കു അവളുടെ കണ്ണുകള്‍ എന്റെതില്‍ കുരുങ്ങി,
ആ ചുണ്ടുകളില്‍ ഒരു ചിരി ഞാന്‍ കണ്ടൊ,
അതോ എനിക്കങ്ങനെ തോന്നിയതാണോ..??
അവള്‍ ചിരിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ഞാന്‍ കണ്ട മന്ദഹാസം എന്റെ ഉള്ളില്‍ നിന്നും വിരിഞ്ഞു വരുന്ന പോലെ അനുഭവ പെട്ടു.
ആത്മാവില്‍ കുളിരു കോരുന്ന ഒരു പുഞ്ചിരി.
അന്തരാത്മാവിന്റെ ആഴത്തിലെവിടെയോ നിറഞ്ഞു വന്ന തേനിന്റെ മാധുര്യം ഉള്ളകെ വ്യാപിച്ച പോലെ തൊന്നി"
ഓരു നിമിഷത്തെക്കു അവളുടെ കണ്ണുകള്‍ എന്റെതില്‍ കുരുങ്ങി,
ആ ചുണ്ടുകളില്‍ ഒരു ചിരി ഞാന്‍ കണ്ടൊ,
അതോ എനിക്കങ്ങനെ തോന്നിയതാണോ..??
അവള്‍ ചിരിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ഞാന്‍ കണ്ട മന്ദഹാസം എന്റെ ഉള്ളില്‍ നിന്നും വിരിഞ്ഞു വരുന്ന പോലെ അനുഭവ പെട്ടു.
ആത്മാവില്‍ കുളിരു കോരുന്ന ഒരു പുഞ്ചിരി.
അന്തരാത്മാവിന്റെ ആഴത്തിലെവിടെയോ നിറഞ്ഞു വന്ന തേനിന്റെ മാധുര്യം ഉള്ളകെ വ്യാപിച്ച പോലെ തൊന്നി"
നെരുദ-ക്കു ഒരു പക്ഷെ ഇങ്ങിനെ തൊന്നിയതു ആധുനിക ശാസ്ത്രം പറയുന്ന പോലെ Phenyl Ethyl Amine രാസവസ്തുവിന്റെ കളിയാവാം. പ്രണയത്തിന്റെ ഈ രസവസ്തുവിനു നെരുദ-യെ കൊണ്ടു ഇങ്ങിനെ എല്ല്ലാം തൊന്നിപ്പിചു വെങ്കില്‍, ഹൊ.. അല്‍ഭുതം തെന്നെ.
പ്രണയം, എതോ അന്തരാത്മാവിന്റെ, വര്‍ണിക്കാനാവത്ത ഒരനുഭവം, അതിന്റെ രൂപവും ഭാവത്തിലും വിത്യാസം വന്നു വെന്നാല്ലാതെ. ഇപ്പോഴും അതെ വര്‍ണനാതീത മായ നിറത്തില്‍ സഞ്ചരിക്കുന്നു. പ്രണയത്തിനു പ്രയാമില്ല॥ അതു ചിലപ്പൊള്‍ എപ്പോഴോ എവിടെയോ വച്ചു കണ്ട ഒരാളെ കുറിച്ചു തെന്റെ ഒര്‍മ്മയില്‍ മായതെ കിടക്കുന്നുണ്ടാവം, തെന്റെ കണ്ണുകളിലുടക്കിയ കണ്മണിയെ വീണ്ടും കാണുവാന്‍, അടുത്ത ദിവസവും അതെ ബസ്സ് സ്റ്റോപില്‍ എത്തുന്നതു Phenyl Ethyl Amine -ഇന്റെ ലീല വിലാസമാവം, ഇന്റര്‍നെറ്റില്‍ കേറിയാല്‍ ചാറ്റ് വിന്‍ഡോ തുറന്നു, മെസഞ്ചറില്‍ താന്‍ തിരയുന്ന രാധികയുടെ ഓഫ് ലൈന്‍ മെസേജെങ്കിലും കണ്ടില്ലെങ്കില്‍, പത്തു മിനിറ്റ് വെയ്റ്റ് ചെയ്തു വീണ്ടും വരുന്നില്ലെങ്കില്‍, എന്തിനെന്നറിയാതെ ഒരു നേരത്തെക്കു വിമൂകനായി പോകുന്നതു, എന്താവും..?? പ്രണയത്തിന്റെ ഭാവം മാറിയതല്ലാതെ, നിറം അന്നും ഇന്നും ഒരെ പോലെ തെന്നെ.
എവിടെയോ കണ്ട പ്രാണ സഖിക്കു വേണ്ടി തെന്റെ ജീവിത കാലം മുഴുവന്‍ കവിത എഴുതി തീര്‍ത്ത കവി, തെന്റെ പ്രാണേശ്വരിക്കു വെണ്ടി താജ്മഹല്‍ തെന്നെ നിര്‍മിച്ച ചക്രവര്‍ത്തി, തെന്നെ ജീവനു തുല്യം സ്നെഹിക്കുന്ന പ്രിയക്കു വെണ്ടി ജീവിത കാലം മുഴുവന്‍ അലഞ്ഞ ചിത്രകാരന്‍, സ്നെഹതിനു ഇത്രക്കെല്ലാം ചെയ്യാന്‍ ആവുമോ, ഹൊ പ്രണയത്തിന്റെ ശക്തി ഏതു അളവു കോലില്‍ തൂക്കണം, അതിനു സ്നേഹം അളക്കാന്‍ ഒരു അളവു കോല്‍ ഇല്ലല്ലൊ..!!
"എന്റെ വാക്കുകള്‍ നിന്നെ തഴുകി, മഴപോലെ പെയ്തു.
വെയില്‍ സ്ഫുടം ചെയ്തെടുത നിന്റെ
ഉടലിന്റെ ചിപ്പിയെ
എത്രയോ കാലമായി ഞാന്‍ സ്നെഹിക്കുന്നു.
പ്രപഞ്ചം മുഴുവനും നിന്റെതാണെന്നു
ഞാനിപ്പോള്‍ വിശ്വസിക്കുന്നു"
വെയില്‍ സ്ഫുടം ചെയ്തെടുത നിന്റെ
ഉടലിന്റെ ചിപ്പിയെ
എത്രയോ കാലമായി ഞാന്‍ സ്നെഹിക്കുന്നു.
പ്രപഞ്ചം മുഴുവനും നിന്റെതാണെന്നു
ഞാനിപ്പോള്‍ വിശ്വസിക്കുന്നു"
മനസ്സില്‍ പതിഞ്ഞു പോകുന്ന പ്രിയയെ/പ്രിയനെ തെന്റെ ജീവനെക്കാള്‍ വലുതെന്നും, പിന്നെയും പിന്നെയും കാണണമെന്നു തൊന്നുന്നതും, പരഞ്ഞാലും പറഞ്ഞാലും തീരത്ത വിശേഷങ്ങളും, അവനെ ഒര്‍ത്തിരിക്കെ താനാണു ലൊകത്തിലെ എറ്റവുമതികം ഭാഗ്യവതിയെന്നു തോന്നുന്ന അവസ്തയും.. ഇതെല്ലാം പ്രണയത്തില്‍ മാത്രം ലഭിക്കുന്ന അനുഭൂതിയല്ലെ..?? ഈ നിറത്തിനു വര്‍ഷങ്ങളായിട്ടും ഓരെ നിറം തെന്നെ അല്ല്ലെ..??.
സ്നെഹത്തിന്റെ ശക്തി അപാരം തെന്നെ, എങ്ങിനെ അല്ലതാവും, സ്നേഹം എന്താണന്നറിയുന്നതു അമ്മയില്‍ നിന്നല്ല്ലെ സ്നെഹതിന്റെ അവസാനത്തെ വാക്ക് അമ്മ"
"മാനവ രാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.
അതു പ്രതീക്ഷയും, സ്നെഹവും കൊണ്ടു നിര്‍ഭയ മാകുന്നു;
ഹൃദയതിന്റെ അഗാതതയില്‍ നിന്നു വരുന്ന മധുരമായ പദം" -ജിബ്രാന്‍
അതു പ്രതീക്ഷയും, സ്നെഹവും കൊണ്ടു നിര്‍ഭയ മാകുന്നു;
ഹൃദയതിന്റെ അഗാതതയില്‍ നിന്നു വരുന്ന മധുരമായ പദം" -ജിബ്രാന്‍
സ്നെഹത്തെ കുറിചു പറയുമ്പോള്‍ അമ്മയെ കുറിച്ചു പറയാതെ എങ്ങിനെ അതു പൂര്‍ണമാകും।പ്രണയം സ്നെഹതില്‍ നിന്നു വരുന്നതാണോ..?? അറിയില്ല..!! പ്രണയം...!!! എവിടെയൊ തുടങ്ങി അന്തരാത്മാവിന്റെ അനുഭൂതിയിലെക്കൊഴുക്കുന്ന എന്തൊ ഒന്നു..അതിനെ പ്രേമം എന്നു വിളിക്കാം, അല്ലെ..??
"ഓഹ് മെരി, പ്രേമത്തെ ഭയപെടായ്ക;
എന്റെ ഹൃദയ മിത്രമെ ഭയപെടായ്ക.
നാമതിനു കീഴപ്പെടുക
അതു നമുക്കു വേദനയും എകാന്തതയും
കാത്തിരിപ്പുമാണു നല്‍കുന്നതെങ്കിലും" -ജിബ്രാന്‍
എന്റെ ഹൃദയ മിത്രമെ ഭയപെടായ്ക.
നാമതിനു കീഴപ്പെടുക
അതു നമുക്കു വേദനയും എകാന്തതയും
കാത്തിരിപ്പുമാണു നല്‍കുന്നതെങ്കിലും" -ജിബ്രാന്‍
2008 ഫെബ്രുവരി 4, തിങ്കളാഴ്‌ച
കയ്യൊപ്പ്
അറിയില്ലെനിക്കെന്തിനോടാര്‍ത്തി, സഖീ നിന്‍
പ്രണയമയ മാര്‍ന്ന മനസ്സിനോടോ,
നിന്‍ നിശ്കളങ്കതയുറ്റ മിഴികളോടോ,
തൂവല്‍ സ്പര്‍ശം പോലുള്ള കരതലങ്ങളോടോ,
ചന്തമാര്‍ന്ന മുടിക്കെട്ടിനോടോ?
അറിയില്ലെന്മനസ്സെന്തിനു വെമ്പുന്നു, സഖീ നിന്‍
കുളിര്‍ പൊഴിക്കും ചുംബനത്തിനോടോ,
വര്‍ണശോഭയാര്‍ന്ന കവിളിനോടോ,
ഓര്‍മകളെനിക്കെകിയ ചുണ്ടുകളോടോ,
എല്ലമേറ്റു വാങ്ങുന്ന നിന്‍ ചെവികളോടോ?
അറിയില്ലെനിക്കെന്‍ ഓര്‍മകളെവിടെക്കെന്നു, സഖീ നിന്‍
ഓര്‍മകളെനിക്കു സമ്മനിച്ച വഴിയൊരത്തെക്കോ,
നിന്‍ കൊഞ്ചലുകളര്‍ന്ന പൂമൊഴികളിലെക്കോ,
നമ്മള്‍ യാത്ര പറഞ്ഞ നിമിശങ്ങളിലെക്കോ,
അതോ, നിന്‍ പദതാളമെറ്റ മണ്ണിലെക്കോ?
അറിയില്ലെന്‍ ആഗ്രഹങ്ങളെവിടെക്കെന്നു, സഖീ നിന്‍
ഓര്‍മകളൊടു വിട പറയാനാവില്ലെനിക്കു,
നിന്‍ ചേതനയറ്റ കണ്ണുകള്‍ എന്നെന്‍ ഓര്‍മയിലസ്തമിക്കും,
ഈ അന്തകാരത്തിനു നമ്മളെന്തിനിങ്ങനെയൊരു കയ്യൊപ്പൊകീ..??
പ്രണയമയ മാര്‍ന്ന മനസ്സിനോടോ,
നിന്‍ നിശ്കളങ്കതയുറ്റ മിഴികളോടോ,
തൂവല്‍ സ്പര്‍ശം പോലുള്ള കരതലങ്ങളോടോ,
ചന്തമാര്‍ന്ന മുടിക്കെട്ടിനോടോ?
അറിയില്ലെന്മനസ്സെന്തിനു വെമ്പുന്നു, സഖീ നിന്‍
കുളിര്‍ പൊഴിക്കും ചുംബനത്തിനോടോ,
വര്‍ണശോഭയാര്‍ന്ന കവിളിനോടോ,
ഓര്‍മകളെനിക്കെകിയ ചുണ്ടുകളോടോ,
എല്ലമേറ്റു വാങ്ങുന്ന നിന്‍ ചെവികളോടോ?
അറിയില്ലെനിക്കെന്‍ ഓര്‍മകളെവിടെക്കെന്നു, സഖീ നിന്‍
ഓര്‍മകളെനിക്കു സമ്മനിച്ച വഴിയൊരത്തെക്കോ,
നിന്‍ കൊഞ്ചലുകളര്‍ന്ന പൂമൊഴികളിലെക്കോ,
നമ്മള്‍ യാത്ര പറഞ്ഞ നിമിശങ്ങളിലെക്കോ,
അതോ, നിന്‍ പദതാളമെറ്റ മണ്ണിലെക്കോ?
അറിയില്ലെന്‍ ആഗ്രഹങ്ങളെവിടെക്കെന്നു, സഖീ നിന്‍
ഓര്‍മകളൊടു വിട പറയാനാവില്ലെനിക്കു,
നിന്‍ ചേതനയറ്റ കണ്ണുകള്‍ എന്നെന്‍ ഓര്‍മയിലസ്തമിക്കും,
ഈ അന്തകാരത്തിനു നമ്മളെന്തിനിങ്ങനെയൊരു കയ്യൊപ്പൊകീ..??
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)