2008, ജനുവരി 3, വ്യാഴാഴ്‌ച

സുഹൃത്തെ നിനക്കായ്‌

എരിഞ്ഞടങ്ങിയ ചിത നോക്കി നിശ്വാസമിട്ടു ഞാന്‍
ചുറ്റിലും തെങ്ങലുകള്‍ ഒരു ധ്വനി പോലെ കെള്‍ക്കാം
ഒരു ചെറു വേര്‍പാടിന്റെ നിത്യ കാഴ്ച മാത്രം
ആരോ ഒരോര്‍മയായ്‌ മാറുന്ന നിമിഷ കാഴ്ച
ആര്‍ക്കതോര്‍ക്കുവാന്‍ നേരം, ആര്‍ക്കതില്‍ മുഴുകുവാന്‍ സമയം,

ഞാനും കരയണോ തേങ്ങണോ എന്നറിയാതെ നില്‍പൂ
കരയാന്‍ ഇവനാരനിക്കു ഒരു വഴി പോക്കന്‍
ഒരു യാത്രയിലെ ഏതൊ സത്രത്തില്‍ വച്ചു കണ്ടവന്‍
എന്നിട്ടും ഞാന്‍, എന്തിനീ ചിതക്കരില്‍കില്‍ നില്‍പൂ
നീ ഒരോര്‍മായ്‌ തീരുന്നുവോ ഇവിടെയും..!!!!!

ചിത എരിഞ്ഞടങ്ങുന്നതും നോക്കി നില്‍പൂ ഞാന്‍
ഏതു യാത്രയിലും വിട പറയുന്ന നീ, എന്തെ ഇതു പരഞ്ഞില്ല
അറിയില്ലെനിക്കു നിന്നൊടെങ്ങിനെ യാത്ര പറയണമെന്നു
എരിഞ്ഞടങ്ങിയ ചിതയില്‍ നീ എവിടെക്കിനി യാത്രയാവന്‍
സുഹൃത്തെ നിനക്കായ്‌ ഇനി രണ്ടു കണ്ണുനീര്‍ തുള്ളിമാത്രം എനിക്കിനി ബാക്കി..!!

3 അഭിപ്രായങ്ങൾ:

അച്ചു പറഞ്ഞു...

സുഹൃത്തെ...വേറ്പാടുകള്‍ ഒരിക്കലും ചെറുതല്ല...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വേര്‍‌പാട് എന്നും നോവാണ്...

Rafeeq പറഞ്ഞു...

അതെ... അതു നമ്മുടെ മനസ്സും കൊണ്ടാവുമ്പൊള്‍ ശരിക്കും നോവും