ഒരു നെടു വീര്‍പ്പായ്..!
വീണ്ടുമുണരുന്നൂ കാത്തിരിപ്പിന്‍..
നൊമ്പരങ്ങള്‍....!!!
ഒരുപാടുനീളെ നടന്നിടുമ്പൊഴും,
വീണ്ടുമുണരുന്നൂ, കാതില്‍
കാത്തിരിപ്പിന്‍ പിന്‍ വിളികള്‍...!!
മൗനമായ് പാട്ടില്‍ ലയിച്ചുനില്‍ക്കുമ്പൊഴും
കേള്‍ക്കാം കാത്തിരിപ്പിന്‍, സ്വരകണങ്ങള്‍..!!
മഞ്ഞിന്‍ മുഖപടമാര്‍ന്ന
നിലാവിന്‍, മടിയില്‍കിടന്നു
കേഴുന്നൂ കാത്തിരിപ്പ്...!
എല്ലാം മറക്കവെ ഒഴുകിയെത്തുന്നൂ
കുത്തി നോവിക്കുന്നൂ, ഹൃദയം..!!
കാത്തിരിപ്പിന്‍ നൊമ്പരം...!!
1 അഭിപ്രായം:
:) kollaalo...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ