2007, ഡിസംബർ 12, ബുധനാഴ്‌ച

വയ്യനിക്കിനി

കണ്ടിട്ടില്ല നിന്നെ ഞാന്‍,
എന്‍ സോദരീ,
പക്ഷെ കണ്ടിരുന്നു ഞാന്‍ നിന്നെ
എന്‍ വെള്ളിത്തിരയില്‍,
നിന്‍ നിശ്ക്കളങ്കമാം മുഖം അതില്‍,
മിന്നി മറഞ്ഞിരുന്നു,
നിന്‍ വാക്കുകള്‍ അനസ്വരമായ്‌ അതില്‍,
മുഴങ്ങി കേട്ടിരുന്നു,
ചിത്രങ്ങളിലെ നിന്‍ ഊര്‍ജ്വസലത കണ്ടു
ഞാന്‍ ഭയപെട്ടിരുന്നു,
ഈ ചിത്രങ്ങളില്‍ നീ വില്ലനൊ
നായികയോ.!!!
അതു കണ്ടമ്പരന്നിരിന്നു ഞാന്‍ പലപ്പൊഴും,
ഉദാസീനമതും നോക്കി ഞാന്‍ ഇരിക്കവെ,
മാഞ്ഞിടുന്നു ചിത്രങ്ങളെന്‍ വെള്ളിത്തിരയില്‍ നിന്നും,
പിറന്നിടുന്നു പല മുഖങ്ങള്‍ പല രൂപത്തില്‍
വീണ്ടും കണ്ടമ്പരന്നീടുവാന്‍
ഓ. വയ്യനിക്കിനി.....!!!