
കണ്ടില്ല;
ഏതു നിറത്തിനും
ചുവപ്പിന്റെ ഛായ;
ഞാനണിഞ്ഞ ഉടുപ്പിലും
ചുവപ്പു;
അതു പിച്ചി ചീന്തിയ
കഴുകന്റെ കണ്ണിലും ചുവപ്പു;
എന്നിലേക്കു നോക്കിയ
ഓരോ കണ്ണിലും, ഇതേ നിറം !!
ദയ തേടി ഞാന്‍ നോക്കിയ
കണ്ണിലും;
എന്‍ ശരീരത്തിലേക്കാഞ്ഞിറങ്ങിയ
ആര്‍ത്തി മാത്രം;
ഭയന്നോടി കേറിയ കുടിലിലെ
വൃദ്ധ്ന്റെ കണ്ണുകളിലും
ഞാന്‍ കണ്ടതെന്‍
ശരീരത്തില്‍ കോര്‍ന്നൊലിക്കുന്ന
രക്തത്തിന്റെ നിറം!!!
എന്തോ തേടിയെന്‍ നെഞ്ജിലൂടൂര്‍ന്ന
കയ്യില്‍, ഞാന്‍ കണ്ടതെന്‍
എരി തീയിലിട്ട ബാല്യവും
ശവമടക്കിയ യവ്വനവും..!!!
(ആവിലായിലെ നാരായണിയെ കുറിചു വായിച്ചപ്പോള്‍ തോന്നിയതു.)
6 അഭിപ്രായങ്ങൾ:
എന്തോ തേടിയെന്‍ നെഞ്ജിലൂടൂര്‍ന്ന
കയ്യില്‍, ഞാന്‍ കണ്ടതെന്‍
എരി തീയിലിട്ട ബാല്യവും
ശവമടക്കിയ യവ്വനവും..!!!
(പുതിയ പോസ്റ്റ്..)
നല്ല പോസ്റ്റ്...കവിത കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു :)
കൊള്ളാം റഫീഖ്.
:)
:)
നന്നായിട്ടുണ്ട് റഫീഖ് നല്ലശൈലി......
നന്നായിരിക്കുന്നു, റഫീക്ക്. യ്ന്ത്രങ്ങളുടെ ഇടയിലും ഇത്തരമൊരു മനസ്സുണ്ടല്ലൊ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ