2008 ഓഗസ്റ്റ് 12, ചൊവ്വാഴ്ച

പ്രായമാവാത്തവന്

ഞാന്‍ എന്നും,
പ്രായമാവാത്തവന്‍;
എല്ലാം എനിക്കു
കുട്ടിക്കളിയെന്നു തള്ളി,
എന്റെ മനസ്സു
തുറന്നു കാണിച്ചപ്പോഴും,
നടക്കാത്ത പായ്‌
സ്വപ്നത്തിന്റെ,
വിങ്ങലെന്നു പഴിച്ചു;
നിന്റെ ചോദ്യങ്ങള്‍ക്കൊന്നും
ഉത്തരം കിട്ടാതെയായപ്പോള്‍,
ഞാനും സ്വയം തിരുത്തി,
പ്രായമാവാത്തവന്‍.