2007, ജൂലൈ 2, തിങ്കളാഴ്‌ച

അറിഞ്ഞില്ല ഞാന്‍

വിമൂകമാം മനസ്സറിയുന്നതു വിദൂരതയില്‍ അലയുന്നതാവാം..
തെങ്ങി അലയുന്ന മനസ്സറിയുന്നില്ല സ്വയം..
തെന്നെയൊ താന്‍ തെടുന്ന വിഷാദ മുഖം.
ദിവാസ്വപ്നത്തിലൂടെ താന്‍ സ്വയം വിദൂരതയിലലിയുമ്പോള്‍..

അറിഞ്ഞില്ല ഞാന്‍, എന്‍ കാറ്റിനെ
മറന്നു പോയ എന്‍ ഓര്‍മയെ..
അറിഞ്ഞില്ല ഞാന്‍, എന്‍ സ്വപ്നത്തെ
വിട്ടകലുന്ന എന്‍ മണ്ണിനെ..
എങ്കിലും അറിഞ്ഞു ഞാനൊന്ന്,
വിരുന്നുകാരാനായ്‌ തീരും എന്‍ നാടും വീടും..!

1 അഭിപ്രായം:

sreya പറഞ്ഞു...

rafeeq.....iyalude kavithakalkku.....eppozhum oru sokachyayundallo...arinjilla njan valare nannayittundu........pratheeshakalude puthanunarvumayi...eniyum swapnangal kadannuvaratte....ente ella asamsakalum.
ennu kavithakale snahikkunna oru koottukari...
rafeeq orukaryam......marannuponnava orikkalum ormakal alla......ormakalkku maranamillennalle........maravi ullidathu ormakalum undavilla......