2007, ജൂലൈ 5, വ്യാഴാഴ്‌ച

യാത്ര

സമയമില്ലാ നമുക്കൊന്നിനും,
തിരക്കുള്ളവരല്ലോ നമ്മള്‍...!
സമയമില്ലാസ്വദിക്കാന്‍,
പ്രകൃതി സൗദര്യം പോലും...!

നഷടമാവുന്നൂ നമുക്കു,
ഗ്രാമവും നാം വളര്‍ന്ന മണ്ണും..!
സമയമില്ലോര്‍ക്കാന്‍,
ആ ഗ്രാമത്തിന്‍ ഓര്‍മകള്‍ പോലും..!

ഓടുന്നൂ നാം പുരോഗതി
മാത്രം ലക്ഷ്യം..!
അറിയുന്നില്ല നാം
വിട്ടകലുന്ന നാട്ടിന്‍ പുറം..!

നട്ടിന്‍ പുറം ഇപ്പൊള്‍
വെറും കഥകളില്‍ മാത്രം..!
കുറ്റിയും മുല്ലയും
പിഞ്ചോമനകള്‍കന്യം..!

ഓര്‍ക്കുവാന്‍ ബാല്യമില്ല
പിഞ്ചോമനകള്‍ക്ക്‌..!
നാലു ചുമരിന്‍ നിശബ്ദതയുടെ
സുഹൃത്തായ്‌ മാറിടുന്നൂ അവര്‍..!

നഗരത്തില്‍ നമ്മളപരിചിതര്‍
ഇന്റര്‍നെറ്റില്‍ നമ്മല്‍ പരിചിതര്‍..!
അക്ഷരങ്ങള്‍ മാറിമറിയുന്നൂ
വിരല്‍ തുമ്പിലൂടെ..!

തുടരുന്നുയ്‌ ഈ യാത്ര..!
നമ്മെ വളര്‍ത്തിയ ഗ്രാമത്തെ വിട്ട്‌..!
ഹൃദ്യമാം ബാല്യകാലമൊര്‍ക്കതെ..!
ആരെ തെടുന്നു നാമിപ്പൊഴും..!