2008, ഫെബ്രുവരി 4, തിങ്കളാഴ്‌ച

കയ്യൊപ്പ്‌

അറിയില്ലെനിക്കെന്തിനോടാര്‍ത്തി, സഖീ നിന്‍
പ്രണയമയ മാര്‍ന്ന മനസ്സിനോടോ,
നിന്‍ നിശ്കളങ്കതയുറ്റ മിഴികളോടോ,
തൂവല്‍ സ്പര്‍ശം പോലുള്ള കരതലങ്ങളോടോ,
ചന്തമാര്‍ന്ന മുടിക്കെട്ടിനോടോ?

അറിയില്ലെന്മനസ്സെന്തിനു വെമ്പുന്നു, സഖീ നിന്‍
കുളിര്‍ പൊഴിക്കും ചുംബനത്തിനോടോ,
വര്‍ണശോഭയാര്‍ന്ന കവിളിനോടോ,
ഓര്‍മകളെനിക്കെകിയ ചുണ്ടുകളോടോ,
എല്ലമേറ്റു വാങ്ങുന്ന നിന്‍ ചെവികളോടോ?

അറിയില്ലെനിക്കെന്‍ ഓര്‍മകളെവിടെക്കെന്നു, സഖീ നിന്‍
ഓര്‍മകളെനിക്കു സമ്മനിച്ച വഴിയൊരത്തെക്കോ,
നിന്‍ കൊഞ്ചലുകളര്‍ന്ന പൂമൊഴികളിലെക്കോ,
നമ്മള്‍ യാത്ര പറഞ്ഞ നിമിശങ്ങളിലെക്കോ,
അതോ, നിന്‍ പദതാളമെറ്റ മണ്ണിലെക്കോ?

അറിയില്ലെന്‍ ആഗ്രഹങ്ങളെവിടെക്കെന്നു, സഖീ നിന്‍
ഓര്‍മകളൊടു വിട പറയാനാവില്ലെനിക്കു,
നിന്‍ ചേതനയറ്റ കണ്ണുകള്‍ എന്നെന്‍ ഓര്‍മയിലസ്തമിക്കും,
ഈ അന്തകാരത്തിനു നമ്മളെന്തിനിങ്ങനെയൊരു കയ്യൊപ്പൊകീ..??

20 അഭിപ്രായങ്ങൾ:

GLPS VAKAYAD പറഞ്ഞു...

കവിത നന്നായിരിക്കുന്നു,ഒന്നുകൂടി എഡിറ്റ്‌ ചെയ്ത്‌ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി പോസ്റ്റ് ചെയ്യൂ,

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

നന്നായിരിക്കുന്നൂ..
പ്രണയം ആ വികാരം എത്ര പറഞ്ഞാലും മതിയാകില്ല.
അതൊ ഇനിയും ജന്നമെടുക്കാത്ത ഒരു അഗ്നിയാണൊ പ്രണയം..

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

റഫീഖ്‌
നന്നായിട്ടുണ്ട്‌...
വര്‍ണനകള്‍ക്കധീതമാണീ വികാരം....

ആശംസകള്‍

പ്രയാസി പറഞ്ഞു...

റഫീഖ്..ഈ പ്രണയകവിതക്ക് കയ്യൊപ്പ്..:)

നജൂസ്‌ പറഞ്ഞു...

എന്റെ കയ്യൊപ്പ്‌
നന്മകള്‍

siva // ശിവ പറഞ്ഞു...

ചെറിയ അക്ഷരത്തെറ്റുകളുണ്ട്‌...കവിത നന്നായി...കേട്ടോ...

siva // ശിവ പറഞ്ഞു...

ചെറിയ അക്ഷരത്തെറ്റുകളുണ്ട്‌...കവിത നന്നായി...കേട്ടോ...

sreya പറഞ്ഞു...

rafeeq nannayitttundu......february......ennum pranayikkunnarkkullathanu........namukku vykthamayi nirvachanam kodukkan pattatha entho onnu.....pranayam........nannayittundu..iniyum pratheeshikkunnu......asamsakalode...oru koottukari..
iyalkku......ഷ യും ശ യും marippoyittundu.....ini sradichal mathi.....

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഏറെ നാളുകള്‍ക്കു ശേഷം മനോഹരമായൊരു പ്രണയ കവിത...

അഭിനന്ദനങ്ങള്‍

ശ്രീനാഥ്‌ | അഹം പറഞ്ഞു...

kollaam....

:)

suja mohan പറഞ്ഞു...

eppozhum tamashayum paranju nadakkuna oru rafiyude image aanu eppolum manasil...but your poetry shows another aspect of yours...
vaayikkan kurachu bhudhimuttiyenkium,it was worth the effort..gr8 feeling,lovely ..keep it going rafi

reminded me of Gibrans lines

Love has no other desire but to fulfil itself.
But if you love and must needs have desires, let these be your desires:
To melt and be like a running brook that sings its melody to the night.
To know the pain of too much tenderness.
To be wounded by your own understanding of love;
And to bleed willingly and joyfully.

Rafeeq പറഞ്ഞു...

എല്ലാവരോടും നന്ദി ;-)

@Suja Aunty
:-)

Jogz പറഞ്ഞു...

adipoli deareeee.. superb.. kollam tooooooooooooo........... wtng for the nxt one.... :-)

നിലാവര്‍ നിസ പറഞ്ഞു...

ഒരു ഭാവഗീതത്തിന്റെ മണം.. വായന സുഖമുണ്ട്.. പക്ഷെ ഈ അക്ഷരപ്പിശാചുകളെ ഒന്നു മാറ്റരുതോ..?

Rafeeq പറഞ്ഞു...

അക്ഷര തെറ്റു തിരുത്തി പോസ്റ്റിയിട്ടുണ്ട്‌ :-), ഇനിയുമൊണ്ടോ എന്നരിയില്ല.. :-(

ഫസല്‍ ബിനാലി.. പറഞ്ഞു...

ഇനിയ്യ്മുണ്ട് റ്ഫീക്കേ.....
ഈ നല്ല പ്രണയ കവിതക്ക് എന്‍റെയും കയ്യൊപ്പ്

Avin പറഞ്ഞു...

Hi Rafeeq,
nindey pazhaya kaala jeevithathile oru eddu ni virachu kattiyathu valare nannaayittu undu.....

aa kuttikku oru nalla jeevitham undaakattey ennu aaashamsichu kondu, aa kuttikku vendi ninakku nindey kaioppu sammanikaam.... :-)

With Lots of Love,
Avin :-)

Maya പറഞ്ഞു...

ഈ അന്ധകാരത്തിനു നമ്മള്‍ എന്തിനിങനെയൊരു കയ്യൊപ്പേകി?....
റഫീഖ് തന്നെ എന്റെ ബ്ലോഗില്‍ എഴുതിയതു പോലെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമല്ലേ അത്?"എന്തിനു വേണ്ടിയായിരുന്നു?" എന്നു നമ്മളെ കൊണ്ടു നമ്മളോടു തന്നെ ചോദിപ്പിക്കുന്ന വിചിത്രവികാരമാണു പ്രണയം....

രാഗേഷ് പറഞ്ഞു...

റഫീഖ്‌
കവിത നന്നായിട്ടുണ്ട്‌..
ആശംസകള്‍ !

റീനി പറഞ്ഞു...

റഫീക്ക്, നല്ല പ്രണയകവിത.

ഓര്‍മ്മകളോട് ഒരിക്കലും വിടപറയരുത്‌, അവ എന്നും നമ്മോടൊപ്പം ഉണ്ടായിരിക്കണം.