2008, ഫെബ്രുവരി 11, തിങ്കളാഴ്‌ച

പ്രണയം || സ്നേഹം

"സുന്ദരിയാണു, പിന്നിയിട്ടിരിക്കുന്ന നീണ്ട മുടി, തികച്ചും അവിചാരിതമെന്ന പോലെ അവളെന്നെ നോക്കി !!
ഓരു നിമിഷത്തെക്കു അവളുടെ കണ്ണുകള്‍ എന്റെതില്‍ കുരുങ്ങി,
ആ ചുണ്ടുകളില്‍ ഒരു ചിരി ഞാന്‍ കണ്ടൊ,
അതോ എനിക്കങ്ങനെ തോന്നിയതാണോ..??
അവള്‍ ചിരിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ഞാന്‍ കണ്ട മന്ദഹാസം എന്റെ ഉള്ളില്‍ നിന്നും വിരിഞ്ഞു വരുന്ന പോലെ അനുഭവ പെട്ടു.
ആത്മാവില്‍ കുളിരു കോരുന്ന ഒരു പുഞ്ചിരി.
അന്തരാത്മാവിന്റെ ആഴത്തിലെവിടെയോ നിറഞ്ഞു വന്ന തേനിന്റെ മാധുര്യം ഉള്ളകെ വ്യാപിച്ച പോലെ തൊന്നി"

നെരുദ-ക്കു ഒരു പക്ഷെ ഇങ്ങിനെ തൊന്നിയതു ആധുനിക ശാസ്ത്രം പറയുന്ന പോലെ Phenyl Ethyl Amine രാസവസ്തുവിന്റെ കളിയാവാം. പ്രണയത്തിന്റെ ഈ രസവസ്തുവിനു നെരുദ-യെ കൊണ്ടു ഇങ്ങിനെ എല്ല്ലാം തൊന്നിപ്പിചു വെങ്കില്‍, ഹൊ.. അല്‍ഭുതം തെന്നെ.

പ്രണയം, എതോ അന്തരാത്മാവിന്റെ, വര്‍ണിക്കാനാവത്ത ഒരനുഭവം, അതിന്റെ രൂപവും ഭാവത്തിലും വിത്യാസം വന്നു വെന്നാല്ലാതെ. ഇപ്പോഴും അതെ വര്‍ണനാതീത മായ നിറത്തില്‍ സഞ്ചരിക്കുന്നു. പ്രണയത്തിനു പ്രയാമില്ല॥ അതു ചിലപ്പൊള്‍ എപ്പോഴോ എവിടെയോ വച്ചു കണ്ട ഒരാളെ കുറിച്ചു തെന്റെ ഒര്‍മ്മയില്‍ മായതെ കിടക്കുന്നുണ്ടാവം, തെന്റെ കണ്ണുകളിലുടക്കിയ കണ്മണിയെ വീണ്ടും കാണുവാന്‍, അടുത്ത ദിവസവും അതെ ബസ്സ്‌ സ്റ്റോപില്‍ എത്തുന്നതു Phenyl Ethyl Amine -ഇന്റെ ലീല വിലാസമാവം, ഇന്റര്‍നെറ്റില്‍ കേറിയാല്‍ ചാറ്റ്‌ വിന്‍ഡോ തുറന്നു, മെസഞ്ചറില്‍ താന്‍ തിരയുന്ന രാധികയുടെ ഓഫ്‌ ലൈന്‍ മെസേജെങ്കിലും കണ്ടില്ലെങ്കില്‍, പത്തു മിനിറ്റ്‌ വെയ്റ്റ്‌ ചെയ്തു വീണ്ടും വരുന്നില്ലെങ്കില്‍, എന്തിനെന്നറിയാതെ ഒരു നേരത്തെക്കു വിമൂകനായി പോകുന്നതു, എന്താവും..?? പ്രണയത്തിന്റെ ഭാവം മാറിയതല്ലാതെ, നിറം അന്നും ഇന്നും ഒരെ പോലെ തെന്നെ.

എവിടെയോ കണ്ട പ്രാണ സഖിക്കു വേണ്ടി തെന്റെ ജീവിത കാലം മുഴുവന്‍ കവിത എഴുതി തീര്‍ത്ത കവി, തെന്റെ പ്രാണേശ്വരിക്കു വെണ്ടി താജ്മഹല്‍ തെന്നെ നിര്‍മിച്ച ചക്രവര്‍ത്തി, തെന്നെ ജീവനു തുല്യം സ്നെഹിക്കുന്ന പ്രിയക്കു വെണ്ടി ജീവിത കാലം മുഴുവന്‍ അലഞ്ഞ ചിത്രകാരന്‍, സ്നെഹതിനു ഇത്രക്കെല്ലാം ചെയ്യാന്‍ ആവുമോ, ഹൊ പ്രണയത്തിന്റെ ശക്തി ഏതു അളവു കോലില്‍ തൂക്കണം, അതിനു സ്നേഹം അളക്കാന്‍ ഒരു അളവു കോല്‍ ഇല്ലല്ലൊ..!!


"എന്റെ വാക്കുകള്‍ നിന്നെ തഴുകി, മഴപോലെ പെയ്തു.
വെയില്‍ സ്ഫുടം ചെയ്തെടുത നിന്റെ
ഉടലിന്റെ ചിപ്പിയെ
എത്രയോ കാലമായി ഞാന്‍ സ്നെഹിക്കുന്നു.
പ്രപഞ്ചം മുഴുവനും നിന്റെതാണെന്നു
ഞാനിപ്പോള്‍ വിശ്വസിക്കുന്നു"


മനസ്സില്‍ പതിഞ്ഞു പോകുന്ന പ്രിയയെ/പ്രിയനെ തെന്റെ ജീവനെക്കാള്‍ വലുതെന്നും, പിന്നെയും പിന്നെയും കാണണമെന്നു തൊന്നുന്നതും, പരഞ്ഞാലും പറഞ്ഞാലും തീരത്ത വിശേഷങ്ങളും, അവനെ ഒര്‍ത്തിരിക്കെ താനാണു ലൊകത്തിലെ എറ്റവുമതികം ഭാഗ്യവതിയെന്നു തോന്നുന്ന അവസ്തയും.. ഇതെല്ലാം പ്രണയത്തില്‍ മാത്രം ലഭിക്കുന്ന അനുഭൂതിയല്ലെ..?? ഈ നിറത്തിനു വര്‍ഷങ്ങളായിട്ടും ഓരെ നിറം തെന്നെ അല്ല്ലെ..??.

സ്നെഹത്തിന്റെ ശക്തി അപാരം തെന്നെ, എങ്ങിനെ അല്ലതാവും, സ്നേഹം എന്താണന്നറിയുന്നതു അമ്മയില്‍ നിന്നല്ല്ലെ സ്നെഹതിന്റെ അവസാനത്തെ വാക്ക്‌ അമ്മ"


"മാനവ രാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.
അതു പ്രതീക്ഷയും, സ്നെഹവും കൊണ്ടു നിര്‍ഭയ മാകുന്നു;
ഹൃദയതിന്റെ അഗാതതയില്‍ നിന്നു വരുന്ന മധുരമായ പദം" -ജിബ്രാന്‍


സ്നെഹത്തെ കുറിചു പറയുമ്പോള്‍ അമ്മയെ കുറിച്ചു പറയാതെ എങ്ങിനെ അതു പൂര്‍ണമാകും।പ്രണയം സ്നെഹതില്‍ നിന്നു വരുന്നതാണോ..?? അറിയില്ല..!! പ്രണയം...!!! എവിടെയൊ തുടങ്ങി അന്തരാത്മാവിന്റെ അനുഭൂതിയിലെക്കൊഴുക്കുന്ന എന്തൊ ഒന്നു..അതിനെ പ്രേമം എന്നു വിളിക്കാം, അല്ലെ..??


"ഓഹ്‌ മെരി, പ്രേമത്തെ ഭയപെടായ്ക;
എന്റെ ഹൃദയ മിത്രമെ ഭയപെടായ്ക.
നാമതിനു കീഴപ്പെടുക
അതു നമുക്കു വേദനയും എകാന്തതയും
കാത്തിരിപ്പുമാണു നല്‍കുന്നതെങ്കിലും" -ജിബ്രാന്‍

11 അഭിപ്രായങ്ങൾ:

Sharu (Ansha Muneer) പറഞ്ഞു...

കൊള്ളാം, പ്രണയും സ്നേഹവും എത്ര വര്‍ണ്ണിച്ചാലും തീരുന്നില്ല....പക്ഷെ അക്ഷരത്തെറ്റുകള്‍ ഉണ്ടല്ലോ...തിരുത്താന്‍ ശ്രമിക്കുമല്ലോ അല്ലേ?

akberbooks പറഞ്ഞു...

വലുപ്പം കുറക്കാമായിരുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

പ്രണയം അതൊരു സായന്ദനക്കാറ്റുപോലെ... ഉള്ളിലെ പ്രണയത്തിന്റെ കിളി കൂട്ടിനുള്ളില്‍ കിടന്ന് ചിറകിട്ടടിച്ച് കരയുന്നു അല്ലെ..


കഥകള്‍ പൂക്കുന്ന പൂമുഖ വാതില്‍ക്കല്‍ നിനക്കായ് എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തുപോയിട്ടുണ്ട് പക്ഷെ ..
സ്നേഹത്തിന്റെ കണക്കു പുസ്തകം സൂക്ഷിക്കാതിരിക്കുക അവ ഹരിച്ചൊ ഗുണിച്ചൊ നോക്കിയാല്‍ അവസാനം നഷ്ട ചിഹ്നങ്ങള്‍ മാത്രമേ കാണൂ.

siva // ശിവ പറഞ്ഞു...

so interesting one....thnak you....

നിലാവര്‍ നിസ പറഞ്ഞു...

Phenyl Ethyl Amine ... എന്തോ ആകട്ടേ.. പ്രണയത്തിന്റെ വിസ്മയങ്ങള്‍ ഏതെങ്കിലും ഒരു ആമീനിലും ഒതുക്കി നിര്‍ത്താനാവില്ല.. നന്ദി റഫീക്ക്.. ഇത്തരമൊരു കുറിപ്പിന്.. ആ മ‘ന്ത’ഹാസമെങ്കിലും ഒന്നു മാറ്റൂ പ്ലീസ്..

Rafeeq പറഞ്ഞു...

sharu:
അക്ഷര തെറ്റു ഞാന്‍ തിരുത്തി പോസ്റ്റിയിട്ടുണ്ട്‌.., ഇനിയുമുണ്ടാവാം

akbarinum,ശിവകുമാര്‍,
മിന്നമിനുങ്ങിനും നന്ദി, പ്രണയത്തെ കുറിച്ചു എഞ്ചിന്‍ പറഞ്ഞാലും മതിയാവില്ല...


നിലാവരു, ഞാന്‍ തിരുത്തിയിട്ടുണ്ട്‌.. :-)

Unknown പറഞ്ഞു...

വാലന്റൈന്‍സ് ഡേ സ്പെഷല്‍ ആണോ? വാലന്റൈന്‍സ് ഡേയ്ക്ക് ഓഫീസ് ഒഴിവ് ഉണ്ടാവുമോ ആവോ. ഒന്ന് കിടന്നുറങ്ങാമായിരുന്നു.

കാനനവാസന്‍ പറഞ്ഞു...

കൊള്ളാം...മാഷേ...
പോസ്റ്റ് നന്നായി....
വാലന്റൈന്‍സ് ഡേ സ്പെഷല്‍ തന്നെയെന്നു തോന്നുന്നു... :)

ഗീത പറഞ്ഞു...

പ്രണയമെന്ന മധുരവികാരത്തിന്റെ നിര്‍വചനം തേടുകയാണല്ലേ?

പ്രണയം ഓരോരുത്തര്‍ക്കും ഓരോരോ രീതിയിലാവും അനുഭവവേദ്യമാവുക...
അതിനാല്‍ ഒരോ നിര്‍വചനവും അവനവന്റെ മാത്രം പ്രണയത്തെക്കുറിച്ചുള്ളത്..........

മനോഹരമായ രചനകള്‍, പക്ഷെ അക്ഷരത്തെറ്റ് കാരണം ആസ്വാദ്യത നഷ്ടമാകുന്നു...
ഇക്കാര്യം ഒന്നു ശ്രദ്ധിക്കുമെന്നവിശ്വാസത്തോടെ...

വയനാടന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു

John honay പറഞ്ഞു...

കൂട്ടുകാരാ,പ്രണയം മരണമാണു
പിന്നീടൊരു പുനര്‍ജനിയും.