Date: 12-7-2007
മാര്ത്താഹള്ളി (ബാങ്ഗളൂര്‍)
ഇന്നും പതിവു പോലെ ഓഫിസില്‍ വര്‍ക്കൊന്നും ഇല്ലാത്തതു കൊണ്ടു ഞാന്‍ വൈകിയാണു ഓഫീസിലെക്കിറങ്ങിയതു. പതിവുപോലെ ഞാന്‍ മാര്‍ത്തഹള്ളി ബസ്സ് സ്റ്റോപില് BMTC ബസില്‍ കയറി, മഴ ചെറുതായി പെയ്യുന്നതു കൊണ്ടു നല്ല ട്രാഫ്ഫിക്കായിരുന്നു. ഞാന്‍ ടിക്കെറ്റെടുതു സീറ്റില്‍ ഇരുന്നു.
കുറച്ചു കഴിഞ്ഞപോള്‍ ഒരു അമ്മയും പിന്നെ 4 വയസു പ്രായം തൊന്നിക്കുന്ന ഒരു കുഞ്ഞും ബസില്‍ കയറി, മുഷിഞ്ഞു നാറിയ വസ്ത്രവും തോളില്‍ ഉള്ള സഞ്ജിയും കണ്ടാല്‍ അറിയാം ഈ ട്രാഫികിലൂടെ ഇരന്നു കിട്ടുന്ന ചില്ലറ തുട്ടു കൊണ്ടു ജീവിതം കഴിച്ചു കൂട്ടുന്നവരാണന്നു, ആ അമ്മയും കുഞ്ഞും ബസില്‍ കയറിയ ഉടനെ ഒരു 6 വയസു പ്രായം വരുന്ന ഒരു കുഞ്ഞും കയ്യില്‍ സഞ്ജിയും ഒരു പാത്രവുമായി ബസിലെക്കു കയറി. ഉടനെ അമ്മ അലറികൊണ്ടു പരഞ്ഞു.. "ഇല്ല് ഇന്ദ ഇല്ല്കൊ, ഇവതു നിനു നന് ജൊതെ ബര്ബെദ", "ഇവിടെ ഇറങ്ങിക്കോ ഇന്നു നീ എന്റെ കൂടെ വരണ്ട", അതു കേട്ട ഉടനെ ആ കുഞ്ഞു ബസില്‍ നിന്നിറങ്ങി, എന്നിട്ടു വീണ്ടും കയറി, അമ്മ്മ അവളൊടു വീണ്ടും എന്തൊക്കെയൊ പരഞ്ഞു, അവള് വീണ്ടും ഇറങ്ങി, അവള് അമ്മയുടെ കൂടെ കളിച്ചുകോണ്ടിരിക്കയായിരുന്നു, പക്ഷെ അവള് അറിഞ്ഞിരുന്നില്ല, തെന്നെ അമ്മ ഈ നഗരതില് തനിചാക്കി പൂവുകയാണെന്നു, അതിനിടയില്‍ ബസ്സ് ഡ്രൈവറും അവളുടെ കളികണ്ടു അവളൊടു കന്നടയില്‍ എന്തൊ പറഞ്ഞു, പിന്നെ അവള് അതിനു മുതിര്‍ന്നില്ല, അവള് ബസിന്റെ സ്റ്റെപില്‍ അമ്മയെ നോക്കികൊണ്ടിരുന്നു..!!! അതു വരെ അവളുടെ മനസില്‍ അമ്മ അവളെ കളിപികുകയാണന്നായുരിന്നു, പിന്നെയാണവള്ക്കു മനസ്സിലായതു അമ്മെ തെന്നെ തനിചാക്കി പൂവുകയാണന്നു, പിന്നെ അവളുടെ മുഖം മെല്ലെ വാടി, എന്തൊ ഏകാന്തതയുടെ മ്ലാനത പെട്ടന്നവളുടെ മുഖത്തു വന്നതു പോലെ തൊന്നിയെനിക്ക്.
പച്ച ലൈറ്റ് കത്തി, ട്രാഫിക്ക് മെല്ലെ നീങ്ങി തുടങ്ങി, അതു വരെ ചൂടായി നിന്നിരുന്ന അമ്മയുടെ മുഖതെക്കു ഞാന്‍ നൊക്കിയപൊള്, തെന്റെ കുഞ്ഞിനെ നഗരതിന്റെ ഒരു കൊര്ണില് തനിച്ചാക്കി പൊകുന്നതിന്റെ വിഷമമൊന്നും എനിക്കു കാണാന്‍ കഴിഞ്ഞില്ല.
ഇതൊന്നും കാര്യമാക്കാതെ 4 വയസ്സു കാരി തെന്റെ സഞ്ചിയില്‍ എന്തോ തിരഞ്ഞു കൊണ്ടിരുന്നു, പാവം അവള് അറിയുന്നുണ്ടവില്ല ഒരു ദിവസം താനും ചെച്ചിയെ പോലെ തനിച്ചാവുമെന്നു.
4 അഭിപ്രായങ്ങൾ:
കൊള്ളാം റഫീക്ക്...നന്നായിട്ടണ്ട്....
ഞാനും ഒരു മാറത്തഹള്ളിക്കാരനാണ് കേട്ടോ....
മാര്ത്താഹള്ളിയിലെവിടെയാ..??
daivathinte oro leelavilasangal atho jeevithathinte vazhithirivukalil oru kai sahayam nalkathe mukham thirichu nadakkunna manushya janmangaladude nishtoora manasinte prathibhalamo atho sneham jeevithathile ettavum valiyo shapamo??? chila manushyar ippozhum thirayunna utharangalude chodyam ivideyum anubhavamayi kanmunnil............:((
തെരുവിലെ ജീവിതങ്ങള്‍ ഇങ്ങനെയൊക്കെയല്ലേ റഫീക്?
നമ്മുടെ കേരളത്തില്‍ വച്ചു തന്നെ ഒരേ ദിവസം പരസ്പരവിരുദ്ധമായ കാഴ്ചകള്‍ കണ്ടിട്ടുണ്ട് ഞാന്‍...
ചെറുതായി പൊടിയുന്ന ചാറ്റല്‍ മഴ പോലും കൊള്ളാതെ തന്റെ പിഞ്ചിക്കീറിയ സാരിയും കീറത്തുണികളും കൊണ്ട് കൈക്കുഞ്ഞിനെ മാറോടു ചേര്‍ത്ത് പ്ലാറ്റ്ഫോമിലിരുന്ന് ആ കുഞ്ഞിനു പാലൂട്ടുന്ന അമ്മയെയും കൂടെ വരാന്‍ വാശി പിടിച്ച് ട്രെയിനില്‍ തന്റെയൊപ്പം കയറിയ കുട്ടിയെ (നാലഞ്ചു വയസ്സു കാണും പ്രായം)നിര്‍ബന്ധിച്ചു ട്രെയിനില്‍ നിന്നും തള്ളിയിറക്കുന്ന അമ്മയെയും കണ്ടത് ഒരേ ദിവസം, ഒരേ യാത്രയ്ക്കിടയില്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ