2008 ജനുവരി 29, ചൊവ്വാഴ്ച

ഏതു കണ്ണാടി നോക്കും ഞാന്‍

ഇതിലെതു മുഖമാണു ഞാന്‍ കണുന്നെ..???
രാവിന്റെ സൂര്യനെ സാക്ഷിയാക്കും,
ഉറക്ക ചടവിലുള്ള മുഖമൊ..??
തകര്‍ന്ന ഭാരത്താല്‍ ഇതെല്ലാം
കണ്ടു നില്‍ക്കുന്ന ഉച്ച സൂര്യന്റെ മുഖമൊ.??
ഇനി വയ്യന്നു തേങ്ങി മടങ്ങുന്ന
സായാഹ്ന സൂര്യന്റെ മുഖമൊ...??
അതൊ നാണയ തുട്ടിനായ്‌ മടിക്കുത്തഴിക്കുന്ന വേഷ്യകള്‍ക്കായ്‌
ഒഴിഞ്ഞു കൊടുത്ത സന്ധ്യാ സൂര്യന്റെ മുഖമൊ..??

എന്തിനു...!!!

ഏതു രാവില്‍ നിന്നെ പുല്‍കി ഞാന്‍
പ്രണയത്തിന്റെ ഭൂത കാലങ്ങളില്‍
സ്നെഹതിന്റെ മൂര്‍ത്തി ഭാവത്തില്‍
നമ്മല്‍ പരസ്പരം അറിയാതെ
മനസ്സു മനസ്സിനൊടു
ഒരു വെള അലിഞ്ഞു ചേര്‍ന്നപോള്‍
ഒരു പാടു നേരം നിന്‍ മാറില്‍
തല ചായ്ച്ചുറങ്ങിയപോഴും
മനസിനൊടു മധുരമായി
നീ എന്റെതെന്നു മന്ത്രിചപോഴും
സ്നെഹാലസ്യത്തില്‍ നീ എന്നെ
പുണര്‍ന്നു ഞാന്‍ നിന്റെതെന്നു മൊഴിഞ്ഞപ്പൊഴും
അറിയുമായിരുന്നില്ലെ.. ഇതെല്ലാം സ്വപ്നങ്ങളാണെന്നും
ഒരു നാള്‍ ഇതെല്ലാം പൊലിഞ്ഞു പോവുമെന്നും,
എതൊ വിഴുപ്പിന്‍ ഭാരമായി,
മനസ്സില്‍ നാം ചുമന്നിടെണ്ടി വരുമെന്നും.
ഒരു കുറ്റസമ്മതത്തിനു വേണ്ടിയൊ.
സ്നെഹതിന്റെ കൂട്ടു പിടിചെന്തിനു
നാം ചാരിത്രത്തിലഴുക്കെറ്റിടുന്നു.

2008 ജനുവരി 25, വെള്ളിയാഴ്‌ച

നിനക്കായ്‌

അറിയാം സഖീ എനിക്കു,
ഒരു നാള്‍ നീ മറയുമെന്നും,
ഈ തിരയിലും മണല്‍ മാത്രം ശെഷിക്കുമെന്നും..
ഇതെല്ലാം വെറുമൊരു മിഥ്യായാണെന്നും..
ഇവിടെയിനി മുത്തുകള്‍ക്കായ്‌
മനസ്സിന്റെ ആഴങ്ങളിലലിയേണ്ട,
ഇതു കണ്‍കോണിലെ യാര്‍ദ്രതയായ്‌ ചെര്‍ന്നുകൊള്ളും...
ഇനിയുമുറങ്ങും ഇനിയും കാണും സ്വപ്നങ്ങല്‍...
ഞെട്ടിയുണര്‍ന്നിട്ടും മറന്നിടാത്ത സ്വപ്നങ്ങല്‍.
എത്ര യവനികകള്‍ പൊഴിഞ്ഞാലും,
എനിക്കറിയില്ല, എങ്ങിനെ മറക്കുമാ പുഞ്ഞിരി..

2008 ജനുവരി 3, വ്യാഴാഴ്‌ച

സുഹൃത്തെ നിനക്കായ്‌

എരിഞ്ഞടങ്ങിയ ചിത നോക്കി നിശ്വാസമിട്ടു ഞാന്‍
ചുറ്റിലും തെങ്ങലുകള്‍ ഒരു ധ്വനി പോലെ കെള്‍ക്കാം
ഒരു ചെറു വേര്‍പാടിന്റെ നിത്യ കാഴ്ച മാത്രം
ആരോ ഒരോര്‍മയായ്‌ മാറുന്ന നിമിഷ കാഴ്ച
ആര്‍ക്കതോര്‍ക്കുവാന്‍ നേരം, ആര്‍ക്കതില്‍ മുഴുകുവാന്‍ സമയം,

ഞാനും കരയണോ തേങ്ങണോ എന്നറിയാതെ നില്‍പൂ
കരയാന്‍ ഇവനാരനിക്കു ഒരു വഴി പോക്കന്‍
ഒരു യാത്രയിലെ ഏതൊ സത്രത്തില്‍ വച്ചു കണ്ടവന്‍
എന്നിട്ടും ഞാന്‍, എന്തിനീ ചിതക്കരില്‍കില്‍ നില്‍പൂ
നീ ഒരോര്‍മായ്‌ തീരുന്നുവോ ഇവിടെയും..!!!!!

ചിത എരിഞ്ഞടങ്ങുന്നതും നോക്കി നില്‍പൂ ഞാന്‍
ഏതു യാത്രയിലും വിട പറയുന്ന നീ, എന്തെ ഇതു പരഞ്ഞില്ല
അറിയില്ലെനിക്കു നിന്നൊടെങ്ങിനെ യാത്ര പറയണമെന്നു
എരിഞ്ഞടങ്ങിയ ചിതയില്‍ നീ എവിടെക്കിനി യാത്രയാവന്‍
സുഹൃത്തെ നിനക്കായ്‌ ഇനി രണ്ടു കണ്ണുനീര്‍ തുള്ളിമാത്രം എനിക്കിനി ബാക്കി..!!

സഖീ ഈ ഇതളും പൊഴിയട്ടെ

എന്റെ ഹൃദയത്തിലെ ജീവ സഖീ
ഞാന്‍, ഓര്‍ത്തിരുന്നു നിന്നെ
എന്റെ ഓരോ നിമിശങ്ങളിലും,
എന്റെ സ്വപ്നങ്ങളില്‍ നീ ഒഴുകുമ്പൊള്‍
എന്റെ ജീവിതമതായങ്കിലെന്നു ഞാനാശിച്ചു..!

എന്റെ മൗന നൊമ്പരങ്ങള്‍ക്കു
നീ ഒരു സാക്ഷിയാണങ്കില്‍
എന്റെ ഓര്‍മകള്‍ക്കു നീ ഒരു
ഓര്‍മകുറിപ്പു മാത്രമോ..??

ജീവിതത്തിന്റെ ഓരോ ഇതളും
പല നിറങ്ങളായ്‌ എന്‍ മുന്നിലൂടെ ഒഴുകുന്നു
അതില്‍ കൊഴിഞ്ഞു വീഴുന്ന ഇതളുകളോ
അതോ പരിചെടുക്കുന്ന ഇതളുകള്‍ക്കോ
ഏതില്‍ പെടും നീയെന്നെനിക്കറിയില്ല