
പ്രണയത്തിന്റെ ഭൂത കാലങ്ങളില്‍
സ്നെഹതിന്റെ മൂര്‍ത്തി ഭാവത്തില്‍
നമ്മല്‍ പരസ്പരം അറിയാതെ
മനസ്സു മനസ്സിനൊടു
ഒരു വെള അലിഞ്ഞു ചേര്‍ന്നപോള്‍
ഒരു പാടു നേരം നിന്‍ മാറില്‍
തല ചായ്ച്ചുറങ്ങിയപോഴും
മനസിനൊടു മധുരമായി
നീ എന്റെതെന്നു മന്ത്രിചപോഴും
സ്നെഹാലസ്യത്തില്‍ നീ എന്നെ
പുണര്‍ന്നു ഞാന്‍ നിന്റെതെന്നു മൊഴിഞ്ഞപ്പൊഴും
അറിയുമായിരുന്നില്ലെ.. ഇതെല്ലാം സ്വപ്നങ്ങളാണെന്നും
ഒരു നാള്‍ ഇതെല്ലാം പൊലിഞ്ഞു പോവുമെന്നും,
എതൊ വിഴുപ്പിന്‍ ഭാരമായി,
മനസ്സില്‍ നാം ചുമന്നിടെണ്ടി വരുമെന്നും.
ഒരു കുറ്റസമ്മതത്തിനു വേണ്ടിയൊ.
സ്നെഹതിന്റെ കൂട്ടു പിടിചെന്തിനു
നാം ചാരിത്രത്തിലഴുക്കെറ്റിടുന്നു.
1 അഭിപ്രായം:
ചെറിയ അക്ഷരത്തെറ്റുകളുണ്ട്...കവിത നന്നായി...കേട്ടോ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ