2008, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ഒരു രാത്രി

ഒരായിരം ചോദ്യമായ്‌,
അറിയില്ലിതാര്‍ക്കു വേണ്ടി,
എന്തിനായ്‌,
നിന്‍ വിയര്‍പ്പു കണങ്ങള്‍,
തീര്‍ത്ത വിഹ്വലതയേറ്റു
വാങ്ങുവനോ,
പലതും നിശ്വസിച്ചു ഞാന്‍,
ഞരമ്പിലുണര്‍ന്നയഗ്നി,
ഗര്‍ഭ പാത്രത്തിലെ ഗദ്ഗധമായി,
ഇനി നീയും, വിയര്‍ക്കണം,
ഒരു അഗ്നിയായ്‌, നിന്‍
ഞരമ്പുകളും തേടണം,
വിയര്‍പ്പിന്റെ കണ്ണു നീര്‍.
എന്നിട്ടതിനു നീയും
വില പറയണം.

8 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

വിയര്‍പ്പിന്റെ കണ്ണു നീര്‍.
എന്നിട്ടതിനു നീയും
വില പറയണം.

കൊള്ളാം, ആശംസകള്‍

sreya പറഞ്ഞു...

:)

കാപ്പിലാന്‍ പറഞ്ഞു...

പലതും നിശ്വസിച്ചു ഞാന്‍,
ഞരമ്പിലുണര്‍ന്നയഗ്നി,
ഗര്‍ഭ പാത്രത്തിലെ ഗദ്ഗധമായി

:)

Sunith Somasekharan പറഞ്ഞു...

kollaam

ശ്രീനാഥ്‌ | അഹം പറഞ്ഞു...

:)

siva // ശിവ പറഞ്ഞു...

nice...

ഹരിത് പറഞ്ഞു...

ആദ്യമായി ആണു ഇവിടെ എന്നു തോന്നുന്നു. ഒരു കമന്‍റു വഴി വന്നുപെട്ടതാണു്. ഇഷ്ടമായി. മറ്റുപോസ്റ്റുകളും വായിക്കട്ടെ.

Rafeeq പറഞ്ഞു...

ഫസല്‍,
sreya,
കാപ്പിലാന്‍, My......C..R..A..C..K........,
ശ്രീനാഥ്‌,
ശിവകുമാര്‍,
ഹരിത്,

എല്ലാവര്‍ക്കും
വായിച്ചതിനും അപിപ്രായം പറഞ്ഞതിനും നന്ദി.. :)