2008, ഏപ്രിൽ 22, ചൊവ്വാഴ്ച

പ്രിയേ എന്നും നിനക്കായ്‌

ഈ ഹൃദയം മുഴുവനും നീയാണു,
നിന്റെ പറഞ്ഞു തീരാത്ത
കഥകള്‍ക്കായ്‌ കാത്തിരിക്കുന്നു ഞാന്‍

എങ്കിലുമെനിക്കു പേടിയാണു,
ഞാനറിയാത്തയെന്നെ,
നിന്നരികിലെത്തിയാല്‍ മറക്കുന്നയെന്നെ,

ഇനിവേണ്ടയൊന്നും,
എന്തിനെന്നോ, പേടിയാണെനിക്കു,
നീ എന്നേക്കും നഷ്ടമാവുമെന്ന പേടി,

അതിനാല്‍ സഖീ,
നീ നിറഞ്ഞ എന്‍ മനസ്സാല്‍ ഞാന്‍ സംതൃപ്തന്‍,
നിന്നില്‍ കേഴുമീ ഹൃദയത്താല്‍ ഞാന്‍
സായൂജ്യമടഞ്ഞോളാം.

8 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

പ്രണയത്തെ കുറിച്ചു എനിക്കറിഞ്ഞു കൂടതതുകൊണ്ട് തേങ്ങ തരാന്‍ പറ്റില്ല .പ്രണയം എന്നും ഒരു അണയാ ദീപമായ് നില്‍ക്കാന്‍ ഞാന്‍ ഇവിടെ ഒരു വിളക്ക് വെക്കുന്നു .ഒരു കൊച്ചു കൈ വിളക്ക്

ശ്രീ പറഞ്ഞു...

കാപ്പിലാന്‍ മാഷ് തെളിച്ച ആ വിളക്ക് കെടാതെ തന്നെ ഞാനൊരു തേങ്ങയടിച്ചേക്കാം.
:)

“ഠേ!”

കൊള്ളാം റഫീക്.

കുഞ്ഞന്‍ പറഞ്ഞു...

റഫീക്കെ..

ഇങ്ങനെ പേടിച്ചിരിക്കാതെ ധൈര്യമായി അവളോട് കഥകള്‍ പറയാന്‍ പറ

സ്വയം മറക്കുന്നത് അല്‍‌ഷിമേര്‍സ് രോഗത്തിന്റെ തുടക്കമാണ്..

പാമരന്‍ പറഞ്ഞു...

"മൃദുല കപോലങ്ങള്‍ നുള്ളി നോവിക്കാതെ,
തഴുകാതെ ഞാന്‍ നോക്കി നിന്നൂ"

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആഹഹാ എന്നാ പ്രണയം!

നിരക്ഷരൻ പറഞ്ഞു...

റഫീക്ക് ഇങ്ങനെ നിന്നാല്‍ മണ്ണും ചാരിനിന്നവന്‍ കൊണ്ടുപോകും.....
:)

Rafeeq പറഞ്ഞു...

കാപ്പിലാന്‍
ശ്രീ
പാമരന്‍
പ്രിയ ഉണ്ണികൃഷ്ണന്‍
നിരക്ഷരന്‍

എല്ലവര്‍ക്കും നന്ദി.. :)

കുഞ്ഞന്‍ said...
അങ്ങിനെ ആവുമ്പോള്‍, ജീവിതത്തിന്റെ പല കഥയും കണ്ടില്ലെനു നടിക്കേണ്ടി വരും.. :)

siva // ശിവ പറഞ്ഞു...

നല്ല കവിത...