ഒരു നാള്‍,
പിന്‍ വിളികള്‍
കേള്‍ക്കാതെ,
മാടി വിളിക്കുന്ന
സാഗരത്തിലേക്കു,
സ്വപ്നങ്ങളെല്ലാം
ചവിട്ടിയരച്ചു,
മോഹങ്ങള്‍ക്കു
പിണ്ഡംവെച്ചു,
നീ നടന്നു
നീങ്ങുമ്പോള്‍,
കാലൊച്ചകളകലുമ്പോള്‍
എന്റെ ഹൃദയം
നിശ്ചലമാകും.
2008 ജൂൺ 6, വെള്ളിയാഴ്‌ച
2008 ജൂൺ 2, തിങ്കളാഴ്‌ച
സുഹൃത്തിനൊരു കുറിപ്പു
നീ, അകലെയാണെന്നാകിലും;
ഓര്‍ക്കുന്നു.
നമ്മളൊരുമിച്ചിരുന്നതും,
ഒരേ കാറ്റിനൊപ്പം സഞ്ചരിച്ചതും,
ഒരേ ഓര്‍മ്മകള്‍ പങ്കു വെച്ചതും,
സ്വപ്നങ്ങള്‍
പോലുമൊന്നായിരുന്നതും.
ഇവിടെയേതോയാത്രയില്‍
നമ്മളോന്നിപ്പൂ,
വഴിവീണ ഇതളുകളില്‍,
ഈ യാത്രയില്‍,
ഒരു പക്ഷേ,
ഇനിയും സന്ധിപ്പൂ,
ഏതോ സത്രത്തില്‍,
ഒന്നു ക്ഷീണമകറ്റാന്‍.
ഈ പുസ്തകത്തിലെത്ര താള്‍
നമ്മളൊരുമിച്ചു രചിച്ചു,
മനോഹരം പലതും,
തിരിച്ചു വായിക്കാന്‍
പറ്റാത്തതെന്നു മാത്രം.
കാലത്തിന്റെ അര്‍ത്ഥമില്ലാത്ത
നഷടങ്ങള്‍ക്കു,
ഒരുമിച്ചു കണക്കു
പറഞ്ഞും, ചിരിച്ചും.
ഇനിയും തുടരുമിതു,
ജീവിതാന്ത്യം വരേ,
ഇനിയുമൊന്നിപ്പൂ,
ഇവിടെയല്ലെങ്കില്‍
മറ്റൊരു യാത്രയില്‍.
ഓര്‍ക്കുന്നു.
നമ്മളൊരുമിച്ചിരുന്നതും,
ഒരേ കാറ്റിനൊപ്പം സഞ്ചരിച്ചതും,
ഒരേ ഓര്‍മ്മകള്‍ പങ്കു വെച്ചതും,
സ്വപ്നങ്ങള്‍
പോലുമൊന്നായിരുന്നതും.
ഇവിടെയേതോയാത്രയില്‍
നമ്മളോന്നിപ്പൂ,
വഴിവീണ ഇതളുകളില്‍,
ഈ യാത്രയില്‍,
ഒരു പക്ഷേ,
ഇനിയും സന്ധിപ്പൂ,
ഏതോ സത്രത്തില്‍,
ഒന്നു ക്ഷീണമകറ്റാന്‍.
ഈ പുസ്തകത്തിലെത്ര താള്‍
നമ്മളൊരുമിച്ചു രചിച്ചു,
മനോഹരം പലതും,
തിരിച്ചു വായിക്കാന്‍
പറ്റാത്തതെന്നു മാത്രം.
കാലത്തിന്റെ അര്‍ത്ഥമില്ലാത്ത
നഷടങ്ങള്‍ക്കു,
ഒരുമിച്ചു കണക്കു
പറഞ്ഞും, ചിരിച്ചും.
ഇനിയും തുടരുമിതു,
ജീവിതാന്ത്യം വരേ,
ഇനിയുമൊന്നിപ്പൂ,
ഇവിടെയല്ലെങ്കില്‍
മറ്റൊരു യാത്രയില്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)