2008, ജൂൺ 6, വെള്ളിയാഴ്‌ച

വിടവാങ്ങല്‍.

ഒരു നാള്‍,
പിന്‍ വിളികള്‍
കേള്‍ക്കാതെ,
മാടി വിളിക്കുന്ന
സാഗരത്തിലേക്കു,
സ്വപ്നങ്ങളെല്ലാം
ചവിട്ടിയരച്ചു,
മോഹങ്ങള്‍ക്കു
പിണ്ഡംവെച്ചു,
നീ നടന്നു
നീങ്ങുമ്പോള്‍,
കാലൊച്ചകളകലുമ്പോള്‍
എന്റെ ഹൃദയം
നിശ്ചലമാകും.

11 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

കൊള്ളാം, ആശംസകളോടെ.......

OAB/ഒഎബി പറഞ്ഞു...

അങ്ങനെ പിണ്ഡം വച്ച് പോകാന്‍ സമ്മതിക്കരുത്.

തണല്‍ പറഞ്ഞു...

ചത്തു കളയല്ലെ ...

Areekkodan | അരീക്കോടന്‍ പറഞ്ഞു...

???

Sharu (Ansha Muneer) പറഞ്ഞു...

പോയില്ലെങ്കില്‍ ഇതൊന്നുമുണ്ടാകില്ല. പോകാതിരിക്കട്ടെക :)

ബഷീർ പറഞ്ഞു...

ഒരു നാള്‍ പോകണമല്ലോ..

ഇന്നല്ലെങ്കില്‍ നാളെ..

ശ്രീ പറഞ്ഞു...

ശരിയാണ്... എന്നെങ്കിലുമൊരിയ്ക്കല്‍ പോകണം...

ഒരു സ്നേഹിതന്‍ പറഞ്ഞു...

റഫീഖ്‌‌ ....
എന്നെ പരിചയമില്ലന്കിലും താങ്കളെ തേടി ഞാന്‍ വന്നു....
കാരണം താങ്കളെഴുതിയ ചുരുങ്ങിയ വരികളില്‍ അനന്തമായ അര്‍ദ്ധ തലങ്ങള്‍ ഞാന്‍ കാണുന്നു.
ആ വരികളാണ് എന്നെ ഇവിടെ എത്തിച്ചത്‌ ...
ആശംസകള്‍....

ഗീത പറഞ്ഞു...

അങ്ങനെ സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കുകയും മോഹങ്ങള്‍ക്കു പിണ്ഡം വയ്ക്കുകയും വേണ്ട.......

sreya പറഞ്ഞു...

ayyo angane povalle......

നജൂസ്‌ പറഞ്ഞു...

ഇനി നീ പോയൊ?
കാണുന്നില്ലല്ലോ...:)