2008, ജൂൺ 2, തിങ്കളാഴ്‌ച

സുഹൃത്തിനൊരു കുറിപ്പു

നീ, അകലെയാണെന്നാകിലും;
ഓര്‍ക്കുന്നു.
നമ്മളൊരുമിച്ചിരുന്നതും,
ഒരേ കാറ്റിനൊപ്പം സഞ്ചരിച്ചതും,
ഒരേ ഓര്‍മ്മകള്‍ പങ്കു വെച്ചതും,
സ്വപ്നങ്ങള്‍
പോലുമൊന്നായിരുന്നതും.

ഇവിടെയേതോയാത്രയില്‍
നമ്മളോന്നിപ്പൂ,
വഴിവീണ ഇതളുകളില്‍,
ഈ യാത്രയില്‍,
ഒരു പക്ഷേ,
ഇനിയും സന്ധിപ്പൂ,
ഏതോ സത്രത്തില്‍,
ഒന്നു ക്ഷീണമകറ്റാന്‍.

ഈ പുസ്തകത്തിലെത്ര താള്‍
നമ്മളൊരുമിച്ചു രചിച്ചു,
മനോഹരം പലതും,
തിരിച്ചു വായിക്കാന്‍
പറ്റാത്തതെന്നു മാത്രം.
കാലത്തിന്റെ അര്‍ത്ഥമില്ലാത്ത
നഷടങ്ങള്‍ക്കു,
ഒരുമിച്ചു കണക്കു
പറഞ്ഞും, ചിരിച്ചും.

ഇനിയും തുടരുമിതു,
ജീവിതാന്ത്യം വരേ,
ഇനിയുമൊന്നിപ്പൂ,
ഇവിടെയല്ലെങ്കില്‍
മറ്റൊരു യാത്രയില്‍.

10 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

“ഇനിയുമൊന്നിപ്പൂ,
ഇവിടെയല്ലെങ്കില്‍
മറ്റൊരു യാത്രയില്‍...”

നല്ല വരികള്‍, റഫീക്.
:)

അജ്ഞാതന്‍ പറഞ്ഞു...

നമ്മുടെ ജീവിതത്തെ ചിലപ്പോളൊക്കെ നയിക്കുന്നത് കൂട്ടുകാര്‍ ആണ്.. അവര്‍ നമ്മെ വിട്ടു പോയാലും അവരോടോപ്പോമുള്ള നിമിഷന്ഘല്‍ നമ്മളില്‍ എന്നും നഷ്ടസുഘന്ധമുള്ള ഓര്‍മകളായി നിലനില്‍ക്കും.. പോയ കാലം ഒരിക്കലും നമുക്കു തിരിച്ചു കിട്ടില്ല എണ്ണ യാധാര്‍ത്ത്യവും ഈ കവിതയില്‍ ദ്രിശ്യമാണ്‌.. നല്ല കവിത..

ഗീത പറഞ്ഞു...

അതേ, മറ്റൊരു യാത്രയില്‍ ഇനിയും ഒന്നിക്കാന്‍ ഇടവരട്ടേ.....

OAB/ഒഎബി പറഞ്ഞു...

“ഇനിയുമിതു തുടരൂ
ജീവിതാന്ത്യം വരെ...“

കെട്ടുങ്ങല്‍ പറഞ്ഞു...

വഴിവീണ ഇതളുകളില്‍,
ഈ യാത്രയില്‍,Is it post modernism? Touching and simple lines…. Very nice..

CHANTHU പറഞ്ഞു...

നല്ല വരികള്‍. ബന്ധങ്ങളുടെ ഊഷ്‌മളതയോടെ...

Unknown പറഞ്ഞു...

നമ്മള്‍ ഒരുപാട് സേനഹിക്കുന്ന ഒരു സുഹൃത്തിനെ
നഷടപെടുമ്പോള്‍ നമ്മുക്ക് ഒരുപാട് വേദന തോന്നും
ഈ കുറിപ്പ് കവിത എന്റെ കൂട്ടുകാരുടെ
ഓര്‍മ്മക്കളിലൂടെയുള്ള ഒരു യാത്രയായി

Jayasree Lakshmy Kumar പറഞ്ഞു...

നല്ല വരികള്‍

Rafeeq പറഞ്ഞു...

ശ്രീ
ഗീതാഗീതികള്‍
OAB
ഷാജി
ചന്തു
അനൂപ്‍
lakshmi..

എല്ലാവര്‍ക്കും .. നന്ദി.. വന്നതിനും പ്രോല്‍ത്സാഹിപ്പിച്ചതിനും.. :)

പെണ്‍കൊടി പറഞ്ഞു...

ഒരുപാട് അടുത്ത്‌ പിന്നീട്‌ പലപ്പോഴും കണ്ടുമുട്ടാന്‍ സാധിച്ചിട്ടില്ലാത്ത ചില സുഹൃത്തുക്കളെ ഓര്‍മ വന്നു...
പിന്നെ.. രജിച്ചു ആണോ രചിച്ചു ആണോ?
-പെണ്‍കൊടി