വിഹരിച്ച പൂന്തോട്ടവും, ഇനിയില്ല
നീയതു, ഓര്‍മ്മയിലടക്കം ചെയ്വ്വ.
വഴിമാറുക, അതു നീ സല്ലപിച്ച
ആലയം, നീ സഹയാത്രികരോടത്തു
പങ്കിട്ടതെല്ലാം, മണ്ണടിഞ്ഞു പോയ്.
വഴിമാറുക, നിന് പ്രണയിനിയില്ലവിടെ
തറയിലിരിപ്പതു മറ്റൊരു കാമുകന്;
നീ നട്ട പനിനീര് പൂവറുത്തു
കാമിനിക്കു നല്ക്കുന്നവന്.
വഴിമാറുക, നീ യാത്ര തീര്ന്നവന്
ഈ സത്രം നിനക്കായ് തീര്‍ത്ത തണലും
വെള്ളവും തീര്‍ന്നു.
വഴിമാറുക. നിന് ഓര്‍മ്മകള്‍ മണ്ണടിയെട്ടെ,
നിന് രക്തം നവയുഗത്തിനു നിറമേകട്ടെ,
നീ മാര്‍ഗ്ഗം തെളിപ്പതു ഈ തലമുറക്കായ്,
ഇനിയവര്‍ മുന്നേറട്ടെ, വരും യുഗത്തിനായ്.
നീയതു, ഓര്‍മ്മയിലടക്കം ചെയ്വ്വ.
വഴിമാറുക, അതു നീ സല്ലപിച്ച
ആലയം, നീ സഹയാത്രികരോടത്തു
പങ്കിട്ടതെല്ലാം, മണ്ണടിഞ്ഞു പോയ്.
വഴിമാറുക, നിന് പ്രണയിനിയില്ലവിടെ
തറയിലിരിപ്പതു മറ്റൊരു കാമുകന്;
നീ നട്ട പനിനീര് പൂവറുത്തു
കാമിനിക്കു നല്ക്കുന്നവന്.
വഴിമാറുക, നീ യാത്ര തീര്ന്നവന്
ഈ സത്രം നിനക്കായ് തീര്‍ത്ത തണലും
വെള്ളവും തീര്‍ന്നു.
വഴിമാറുക. നിന് ഓര്‍മ്മകള്‍ മണ്ണടിയെട്ടെ,
നിന് രക്തം നവയുഗത്തിനു നിറമേകട്ടെ,
നീ മാര്‍ഗ്ഗം തെളിപ്പതു ഈ തലമുറക്കായ്,
ഇനിയവര്‍ മുന്നേറട്ടെ, വരും യുഗത്തിനായ്.
14 അഭിപ്രായങ്ങൾ:
"വഴിമാറുക. നിന് ഓര്‍മ്മകള്‍ മണ്ണടിയെട്ടെ,"
ക്യാമ്പസ്സ്,അതിന്റെ ഓര്‍മകള്‍ മണ്ണടിയില്ല.
പിന്നിൽ വരുന്നവർക്കായി വഴിമാറിയെ പറ്റൂ. അത് അനിവാര്യമാണ്.
ഉള്ള സമയം നന്നായി വിനിയോഗിക്കാൻ ശ്രമിക്കാം... അതേ നമുക്ക് കഴിയൂ...
കോളേജ് കഴിഞ്ഞു പുറത്തിങ്ങുമ്പോള് മാത്രമേ നമ്മുക്ക് യഥാര്‍ത്ഥ സുഹ്യത്തുകളെ തിരിച്ചറിയാന്‍ സാധിക്കൂ...
താങ്കളുടെ ബ്ലോഗുകള്‍ പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍ കാണിക്കുന്നുണ്ട്
വരും തലമുറക്കായ് വഴിമാറിയല്ലേ പറ്റൂ....
വ്യത്യസ്തമായ കവിത..
പക്ഷേ..ഓര്‍മ്മകള്‍ മണ്ണ് അടിയുമോ..??
"വഴിമാറുക, നീ യാത്ര തീര്ന്നവന്
ഈ സത്രം നിനക്കായ് തീര്‍ത്ത തണലും
വെള്ളവും തീര്‍ന്നു"
ഈ വരികള്‍ ഒത്തിരി ഇഷ്ടായി.... :)
ആശംസകള്‍
വഴിമാറുക, നീ യാത്ര തീര്ന്നവന്
ഈ സത്രം നിനക്കായ് തീര്‍ത്ത തണലും
വെള്ളവും തീര്‍ന്നു.
nice lines!
വഴിമാറുക.
:)
നല്ല വരികള്‍, ആശംസകള്‍
kollaam ... nalla feeling undu kavithayil :)
വഴി മാറിയല്ലേ പട്ട്ു... എങ്കിലും കടന്നു വന്ന വഴികള്‍ മറക്കാന്‍ ഒരിക്കലും കഴിയില്ലല്ലോ........:)
അതൊരു പ്രകൃതിനിയമമല്ലേ?
തീര്‍ച്ചയായും
"മണ്ണോട് ചേര്‍ന്ന നിന്റെ
ഓര്‍മ്മകള്‍ക്ക് ചിതയൊരുക്കാന്‍
കൊതിച്ചെത്തുന്നവരെ
അകറ്റിനിര്‍ത്തുക...
പ്രതീക്ഷയുടെ
പുതുയുഗത്തിനായ്
കരുതി വച്ച നിന്റെ രക്തത്തിന്
വിശുദ്ധിയുടെ കുങ്കുമപ്പൂവ്
ചേര്‍ത്ത് ഗന്ധം നല്‍കുക.
നീ നടന്ന വഴികള്‍
കാലിടറാതെ തന്നെ
പിന്തുടരാന് ആവശ്യപ്പെടുക
നിന്നിലെ നന്മ
തിരിച്ചറിഞ്ഞ പുതുജന്മങ്ങളോട്..
വിലയില്ലാത്ത വികാരങ്ങള്‍ക്ക്
ബലിപീഠമൊരുക്കി
അവര്‍ കാത്തിരിക്കുക തന്നെ ചെയ്യും..
നീ അവശേഷിപ്പിച്ച
സ്മൃതിയുടെ നനുത്ത
പൂക്കള്‍ ആത്മാവിലേക്ക് ആവാഹിക്കാന്‍!!"
ഇഷ്ടായി.... :)
ആശംസകള്‍
എങ്കിലും ഒരായിരം ഓര്‍മ്മകള്‍ ഇല്ലേ കൂടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ