2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

നിനക്കായ്‌ വീണ്ടും


ഹൃദയം തുറന്നു കാണിച്ചപ്പോള്‍,
അതില്‍ രക്തമൊഴുകുന്നെന്നു
പറഞ്ഞു.

രക്തത്തിനു നിന്റെ
നിറമെന്നായപ്പോള്‍,
ചുവപ്പാണെന്നും.

രക്തം പേനയിലാക്കി,
കടലാസിലേക്കു തുപ്പിയപ്പോള്‍,
എനിക്കു ഭ്രാന്തെന്നും.

ഒലിച്ചിറങ്ങിയ രക്തത്തിനു
കണ്ണുനീരിന്റെ
ഉപ്പുരസമുണ്ടൊയെന്നറിയാന്‍,
തൊട്ടു നോക്കുമ്പോള്‍ നീ
ഓര്‍ക്കുക,
അതു വീഴുന്നതു,
ഹൃദയത്തില്‍ നീ
തീര്‍ത്ത മുറിവിലേക്കാണെന്നു.

ഇരുട്ടിന്റെ ഉള്ളറകളിലിരുന്നു,
നീ എന്റെതെന്നു മൊഴിഞ്ഞപ്പോഴും,
വാക്കിലെ പകര്‍ച്ച ഞാന്‍
കണ്ടില്ലെന്നു നടിച്ചു;

ഇന്നു; ഇരുട്ടിനെ ഭയമാണെനിക്കു,
സന്ധ്യക്കു ഛായം പൂശി,
സൂര്യനെ കടലില്‍ മുക്കി;
നിലാവു മനസ്സിലേക്കു
സ്വപനങ്ങളേകുമ്പോള്‍,
നീ പുനര്‍ജ്ജനിക്കുമോയെന്നു.

താളുകള്‍, പറിഞ്ഞു പോയ
പുസ്തകം, മറിക്കവേ.
അടര്‍ന്നു വീഴാന്‍ വെമ്പുന്ന
മറ്റൊരുത്താള്‍, മെല്ലെയെട്ടിച്ചു
വീണ്ടുമെന്‍ മനസ്സില്‍ ഞാന്‍.

5 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

നല്ല വരികള്‍, ആശംസകള്‍.

കുറുക്കൻ പറഞ്ഞു...

എനിക്കൊന്നും അറിയുന്നില്ല.
ഹൃദയം തുറന്ന് കാണിക്യേ?
രക്തം പേനയിൽ നിറക്യേ?
രക്തത്തിന് കണ്ണീരിന്റെ ഉപ്പ് രസമോ?
സന്ധ്യക്കു ഛായം പൂശേ?
സൂര്യനെ കടലില്‍ മുക്ക്യേ?

ഇയാൾ പണ്ടാരത്തിലിന്റെ കവിത വായിച്ച് പടിക്കേണ്ടിയിരിക്കുന്നു.

ചന്ദ്രകാന്തം പറഞ്ഞു...

നല്ലത്‌.
(..."വാക്കിലെ പകര്‍ച്ച ഞാന്‍
കണ്ടില്ലെന്നു നടിച്ചു; "
പകര്‍ച്ച തന്നെയാണൊ ഉദ്ദേശിച്ചത്‌ ? അതോ പതര്‍ച്ചയോ ? )

അജ്ഞാതന്‍ പറഞ്ഞു...

കവിത നന്നായിട്ടുണ്ട്..
".....നീ പുനര്‍ജ്ജനിക്കുമോയെന്നു.."..ആരാ ഈ നീ..??
ആശംസകള്‍.. :)

sreya പറഞ്ഞു...

:)