2008, ഡിസംബർ 22, തിങ്കളാഴ്‌ച

കുസൃതിയാം മഴ

ചാലില്‍ വെള്ളം
കുത്തിയൊഴുകുന്നു,
നനഞ്ഞ പുസ്തകം
മാറോടണച്ചു, വട്ടം
പിടിച്ച കുടയെ
കയ്യിലൊതുക്കുന്ന
പാവാടക്കാരി;
പാടത്തെ വരമ്പില്‍
തെറ്റി വീണു,
ഒലിച്ചു പോയ
പുസ്തകം,
വലിച്ചടുപ്പിക്കവേ;
കയ്യിലെ
കുടയുമൊഴുകുന്നൂ,
കോരിചൊരിയുന്ന
മഴക്കു കൂട്ടായ്‌;
ഒഴുകുന്നൂ, അവളുടെ
കണ്ണിലും പുഴ;
വാരിയെടുത്ത
പുസ്തകത്താളും,
പാവാടയും
കയ്യിലൊതുക്കി
നടക്കവേ, കുസൃതിയാം
മഴയുമൊതുങ്ങുന്നു.

7 അഭിപ്രായങ്ങൾ:

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

iniyum mazhaye aasvadikku.

വരവൂരാൻ പറഞ്ഞു...

എന്നാലും പിറ്റേന്നു കൊതിച്ചു പോവും മഴയൊന്നു പെയ്തെങ്കിലെന്നു

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ചാലില്‍ വെള്ളം
കുത്തിയൊഴുകുന്നു,
നനഞ്ഞ പുസ്തകം
മാറോടണച്ചു, വട്ടം
പിടിച്ച കുടയെ
കയ്യിലൊതുക്കുന്ന
പാവാടക്കാരി;

ഒത്തിരി സുഖമുള്ള ഓര്‍മ്മകള്‍... നന്ദി സുഹൃത്തേ.. ആശംസകള്‍..

കാപ്പിലാന്‍ പറഞ്ഞു...

Its so nice .Thanks

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഓര്‍മ്മകള്‍ കൊള്ളാം...

siva // ശിവ പറഞ്ഞു...

എത്ര സുന്ദരം ഈ മഴ....

അജ്ഞാതന്‍ പറഞ്ഞു...

very nice.. :)
felt nostalgic when i read the poem..
മഴയെ പറ്റി ഇനിയും എഴുതണം.. :)
expecting more of it..
ആശംസകള്‍.. :)