2008 സെപ്റ്റംബർ 10, ബുധനാഴ്‌ച

ക്യാമ്പസ്‌

വഴിമാറുക, നീ നടന്ന പതയും
വിഹരിച്ച പൂന്തോട്ടവും, ഇനിയില്ല
നീയതു, ഓര്‍മ്മയിലടക്കം ചെയ്‌വ്വ.

വഴിമാറുക, അതു നീ സല്ലപിച്ച
ആലയം, നീ സഹയാത്രികരോടത്തു
പങ്കിട്ടതെല്ലാം, മണ്ണടിഞ്ഞു പോയ്‌.

വഴിമാറുക, നിന്‍ പ്രണയിനിയില്ലവിടെ
തറയിലിരിപ്പതു മറ്റൊരു കാമുകന്‍;
നീ നട്ട പനിനീര്‍ പൂവറുത്തു
കാമിനിക്കു നല്‍ക്കുന്നവന്‍.

വഴിമാറുക, നീ യാത്ര തീര്‍ന്നവന്‍
ഈ സത്രം നിനക്കായ്‌ തീര്‍ത്ത തണലും
വെള്ളവും തീര്‍ന്നു.

വഴിമാറുക. നിന്‍ ഓര്‍മ്മകള്‍ മണ്ണടിയെട്ടെ,
നിന്‍ രക്തം നവയുഗത്തിനു നിറമേകട്ടെ,
നീ മാര്‍ഗ്ഗം തെളിപ്പതു ഈ തലമുറക്കായ്‌,
ഇനിയവര്‍ മുന്നേറട്ടെ, വരും യുഗത്തിനായ്‌.

2008 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

സ്വപ്നക്കൂട്

പ്രണയിനീ,
അകലുമ്പോള്‍.
പരിഭവമില്ലാതെ
അകലുക നീ,
യാത്രപറയാതെ.
ഓര്‍ക്കാന്‍ എനിക്കുണ്ട്‌
ഒരു മുന്തിരിത്തോപ്പും
അതില്‍ പടര്‍ന്നു
പന്തലിച്ച
ഒരുപാടോര്‍മ്മകളും.
സ്വപ്നം കൊണ്ടു തീര്‍ത്ത
ഒരു കിളിക്കൂടും

2008 സെപ്റ്റംബർ 6, ശനിയാഴ്‌ച

ഓഫീസ്‌

ചില്ലു കൊട്ടകത്തില്‍,
അഹങ്കാരത്തിന്റെ ഗോപുരം.
ബുദ്ധിരാക്ഷസന്മാര്‍
കേളികളാടുന്ന കൊട്ടകം.

ലിഫ്റ്റ്‌, നിന്നെ അഴികളിലാക്കി,
കഴുത്തില്‍ കടിഞ്ഞാണിട്ടു.
കേളീ ബാറിലേക്കെറിയുന്ന
പുഷ്‌പക വാഹനം.

മാനേജര്‍, നാഴികകല്ലു
കഴുത്തിലിട്ടു, ഗദ കയ്യിലേന്തി
ചിന്തകള്‍ നിര്‍ണ്ണയിക്കുന്ന
രാവണന്‍.

കമ്പ്യൂട്ടര്‍, ചിന്തകള്‍
വിരലുകളില്‍ വൃത്തം രചിക്കുന്ന.
ചില്ലു കൊട്ടകത്തിന്റെ,
അരഞ്ഞാണം.