2008, സെപ്റ്റംബർ 6, ശനിയാഴ്‌ച

ഓഫീസ്‌

ചില്ലു കൊട്ടകത്തില്‍,
അഹങ്കാരത്തിന്റെ ഗോപുരം.
ബുദ്ധിരാക്ഷസന്മാര്‍
കേളികളാടുന്ന കൊട്ടകം.

ലിഫ്റ്റ്‌, നിന്നെ അഴികളിലാക്കി,
കഴുത്തില്‍ കടിഞ്ഞാണിട്ടു.
കേളീ ബാറിലേക്കെറിയുന്ന
പുഷ്‌പക വാഹനം.

മാനേജര്‍, നാഴികകല്ലു
കഴുത്തിലിട്ടു, ഗദ കയ്യിലേന്തി
ചിന്തകള്‍ നിര്‍ണ്ണയിക്കുന്ന
രാവണന്‍.

കമ്പ്യൂട്ടര്‍, ചിന്തകള്‍
വിരലുകളില്‍ വൃത്തം രചിക്കുന്ന.
ചില്ലു കൊട്ടകത്തിന്റെ,
അരഞ്ഞാണം.

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സാമൂഹ്യപ്രസക്തി ഉള്ള വരികള്‍..പക്ഷേ ചില വാക്കുകളില്‍ അവ്യക്തത കാണുന്നു..
ഐ ടി സ്ഥാപനന്ഘളുടെ ഒരു പ്രതിബിംബം ആയിട്ട് തന്നെ ഈ കവിതയെ കാണാം..
തിരഞ്ഞെടുത്ത വിഷയം വളരെ നല്ല ഒരു വിഷയം തന്നെയാണ്.. :)
തുടര്‍ന്നും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു..
ആശംസകള്‍..... :)

ശ്രീ പറഞ്ഞു...

അതു കൊള്ളാം. 

ധ്വനി | Dhwani പറഞ്ഞു...

ഞാനിനി ഓഫീസില്‍ പോകുന്നില്ല :)

ചന്ദ്രകാന്തം പറഞ്ഞു...

കമ്പ്യൂട്ടറിന്റെ മൂലയില്‍, കണ്ണിയടുപ്പിച്ചു കെട്ടിയ വലയില്‍ തിരിയുന്ന ഗോളം.. ചിന്തകള്‍ കയറിയിറങ്ങുന്ന വാതില്‍..
:)