2009, ജനുവരി 1, വ്യാഴാഴ്‌ച

എന്റെ ഗ്രാമം.

ഓര്‍മ്മകള്‍ കഥപറയുമീയെറ്റെന്റെ
കൊച്ചു ഗ്രാമം
കുരുത്തോലകള്‍ വഴിതീര്‍ത്ത
തേനരുവികളും,

സൂര്യനെ തൊഴും
കതിര്‍തൂമ്പയും
പൊന്‍ സൂര്യന്‍ തൊട്ടനുഗ്രഹിച്ച
പാടവരമ്പും,

വെള്ളകുടവുമായ്‌ ഒരു കൂട്ടം
ചേമ്പിന്നിലയും,
മഴയൊടു കളിക്കാന്‍
വാഴകൂട്ടവും,

ആകാശത്തോടു കഥപറയാന്‍
പാറകൂട്ടവും,
മഴവില്ലിനെ വരവേല്‍ക്കാന്‍
കുന്നിന്‍ ചെരിവും,

കാലങ്ങളറുത്തു മാറ്റിയ
നാടന്‍ മാവിന്‍ കൊമ്പും,
കഥകള്‍ക്കു കൊതി തീരാത്ത
പീടികതിണ്ണയും

ഓര്‍മ്മയില്‍ കൂടു തീര്‍ത്തൊരുപറ്റം
സുഹൃത്ത്‌ കൂട്ടവും,
എന്തിനും സമ്പല്‍
സമൃദ്ധമീയെന്റെ ഗ്രാമം.

9 അഭിപ്രായങ്ങൾ:

sreeNu Lah പറഞ്ഞു...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച ഗ്രാമം..
നിഷ്കലന്ഗത തുളുമ്പുന്ന ഗ്രാമം..
ഗ്രാമവര്‍ണന വളരെ മനോഹരമായിരിക്കുന്നു.. :)
നന്നായിട്ടുണ്ട്..
ആശംസകള്‍.. :)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഓര്‍മ്മകളില്‍ ഗ്രാമം കുളിര്‍മഴ പെയ്യിക്കുന്നു... ആശംസകള്‍ സുഹൃത്തേ...

നരിക്കുന്നൻ പറഞ്ഞു...

മനോഹരമായ ഒരു ഗ്രാമക്കാഴ്ച. ഒരു ഗ്രാമത്തിൽ ജനിച്ച് വളർന്ന എനിക്കീ വരികൾ മനസ്സിലാവും.

ആശംസകൾ!

siva // ശിവ പറഞ്ഞു...

എന്റെ ഗ്രാമം പോലെ സുന്ദരം....

Jayasree Lakshmy Kumar പറഞ്ഞു...

വാൿചിത്രം വരച്ച മനോഹരമായ ഗ്രാമം കണ്ടു. ഇഷ്ടപ്പെട്ടു

OAB/ഒഎബി പറഞ്ഞു...

ഇതൊക്കെ ഓറ്മകളായിക്കൊണ്ടിരിക്ക്യാൺ കെട്ടൊ.
എല്ലാം തമിഴ് നാട് കടത്തിക്കൊണ്ട് പോയിക്കൊണ്ടിരിക്കയാൺ :)

sreya പറഞ്ഞു...

[:)]...malappurathepattiyano???

അനീസ പറഞ്ഞു...

malappurath evidaya itra sundaramaya graamam