2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

ഞാൻ ഭ്രാന്തി



മകനേ നീ ഈ നഗരത്തിന്റെ പുത്രൻ,
നിന്റെ അച്ഛനീ നഗരം,
പാതിയുണർന്നയെൻ കണ്ണിൽ, നടന്നകലുന്ന
കാലുകളുടെ മങ്ങിയ കോലം മാത്രം;
നീ ബീജമായെൻ നാഭിയിൽ
ഉയരവേ, നഗരമെനിക്കേകി
ഭ്രാന്തിയെന്ന പടചട്ട.
മകനേ, ഇതു നിൻ ജന്മ്സ്ഥലം,
നീ ജനിച്ചതീ അഴുക്കു ചാലിൻ മറവിൽ,
പ്രസവ നോവിൻ ആലസ്യത്തിൽ
കേൾപൂ ഞാൻ;
"ഭ്രാന്തിയൊരു പുത്രനു ജന്മം നൽകി"
മകനേ, ഭ്രാന്തി നിൻ കയ്‌ പൊള്ളിപ്പൂ
ഈ നഗരത്തിലിരക്കാനായ്‌,
നിൻ ഉദരം നിറക്കാനായ്‌;
മകനേ, ഇനി നീയും വിളിപ്പൂ,
ഭ്രാന്തിയെന്നു, അതു നഗരം
എനിക്കേകിയ പടചട്ട.

1 അഭിപ്രായം:

അനീസ പറഞ്ഞു...

ഇങ്ങനെ എത്ര എത്ര ജന്മങ്ങള്‍.. അതിനിടക്ക് നാമൊക്കെ എത്ര ഭാഗ്യവാന്മാര്‍