2008, ഫെബ്രുവരി 19, ചൊവ്വാഴ്ച

മഴ

തിമിര്‍ത്തു പെയ്യുന്നു മഴ;
കേള്‍ക്കാമെനിക്കതിന്‍ ഇരമ്പല്‍;
ചിലപോഴെന്തിനോ തേങ്ങി കരയുന്ന പോലെ,
അതുമല്ലെങ്കില്‍ ആര്‍ത്തട്ടഹസിക്കുന്നു;
ഒരോ തുള്ളിയുമൊരു കയ്യായ്‌ വന്നെന്നെ,
പൊതിയുന്ന പോലെ!!,
കുടയെ വലിച്ചെടുത്തെട്ടഹസിക്കുന്നു,
മെല്ലെയെന്‍ കാല്‍പിന്നോട്ടെടുക്കവെ,
അഴുക്കിലെക്കൊഴുകുന്നു ഞാന്‍,
തിരിഞ്ഞു മുന്നൊട്ടു നീങ്ങവെ,
കലങ്ങിയൊഴുകുന്നൂ പുഴ മുന്നില്‍.
നീ മുടികെട്ടഴിച്ചാഞ്ഞടിക്കുന്നതു പോലെ,
അതോ പുലമ്പുന്നുവോ,
ആവില്ല പൊട്ടിചിരിക്കയാവാം,
ഓടിയൊളിക്കാന്‍ തോന്നിയെനിക്കു,
എവിടെക്കന്നറിയില്ല,
ഓടികേറിഞ്ഞാനെന്‍ കൂടാരത്തില്‍,
തള്ളിയടച്ചു ഞാനതില്‍ വാതില്‍ പാളി,
രണ്ടു തുള്ളിയെന്റെ കണ്ണില്‍ വീണു,
മെല്ലെ വീടിന്റെ മൂലയിലെക്കോടി ഞാന്‍,
ഇപ്പോഴും കേള്‍ക്കമെനിക്കിരമ്പുന്ന മഴ;
ഞാനെന്റെ ചെവി പൊത്തി പിടിച്ചിരുന്നു.
വേണ്ട, എനിക്കാ മഴയില്‍ കുതിര്‍ന്നു നനയണം,
ഞാനും ഒഴുകണമാ പുഴപോലെ,
എന്നിട്ടെന്‍ ഒര്‍മകളും, അതിലൂടൊഴുകണം.
അഴുക്കു ചാലില്‍ തീര്‍ത്ത ഭാണ്ഡം പോലെ..!!

12 അഭിപ്രായങ്ങൾ:

Rafeeq പറഞ്ഞു...

തിമിര്‍ത്തു പെയ്യുന്നു മഴ;
കേള്‍ക്കാമെനിക്കതിന്‍ ഇരമ്പല്‍;
ചിലപോഴെന്തിനോ തേങ്ങി കരയുന്ന പോലെ,
അതുമല്ലെങ്കില്‍ ആര്‍ത്തട്ടഹസിക്കുന്നു;
ഒരോ തുള്ളിയുമൊരു കയ്യായ്‌ വന്നെന്നെ,
പൊതിയുന്ന പോലെ!!,
...............

സുല്‍ |Sul പറഞ്ഞു...

റഫീക്ക്
നന്നായിരിക്കുന്നു വരികള്‍.

-സുല്‍

ഫസല്‍ ബിനാലി.. പറഞ്ഞു...

കവിതയുള്ള വരികള്‍ റഫീക്ക്, ആശംസകള്‍

Sharu (Ansha Muneer) പറഞ്ഞു...

നല്ല വരികള്‍... :)

ഉപാസന || Upasana പറഞ്ഞു...

സര്‍വ സംഹാരിയായ, കാലാതിവര്‍ത്തിയായ മഴ..!!!

വരികള്‍ ഇഷ്ടമായ്
:)
ഉപാസന

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

മധുരമാം ഒരുപുഞ്ചിരിയും
അതൊരു ചെറുതാമരയായി വിരിഞ്ഞതും..
മയയെന്നോര്‍മകള്‍ തന്നെ..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ഓര്‍മ്മയില്‍ കുളിച്ചു പുഴയായി ഒഴുകണം..

നല്ല ഭംഗി !

Rejesh Keloth പറഞ്ഞു...

:-)

നിലാവര്‍ നിസ പറഞ്ഞു...

ഓര്‍മകള്‍ അഴുക്കു ചാലിലെ ഭാണ്ഡം പോലെ...
):

Rafeeq പറഞ്ഞു...

സുല്‍, ഫസല്‍, sharu
ഉപാസന, മിന്നമിനുങ്ങുകല്‍, വഴിപോക്കന്‍, സതീര്‍ത്ഥ്യന്‍,
നിലാവര്‍ നിസ

എല്ലാവര്‍ക്കും നന്ദി.. :)

കൊസ്രാക്കൊള്ളി പറഞ്ഞു...

കവിത മഴ പോലെ പെയ്തു

jyothi പറഞ്ഞു...

ഒഴുകി ഒഴുകി...എങ്ങോട്ട്? എന്തിനു? .....ഒലിച്ചൊലിച്ചു പോവാം അല്ലെ?

നന്നായിരിയ്ക്കുന്നു...