2008, ഫെബ്രുവരി 26, ചൊവ്വാഴ്ച

ആരു നീ..???

ആരു നീ..???

വഴി പോക്കനൊരു സത്രത്തില്‍ ആശ്രമം തന്നവള്‍,
കുടിലിന്റെ മറവില്‍ ഒരു കവിള്‍ വെള്ളം തന്നവള്‍,
എനിക്കുള്ള കുമ്പിളില്‍ നീ വിരല്‍ മുറിച്ചു രക്തമൊഴുക്കി,
നിഷ്കളങ്കത വാരി നിറച്ചെന്നെ പരിഹസിച്ചു,
മുഖത്തു ഇരുട്ടു നിറച്ചു നീ എന്നിലെക്കു നൊക്കി...

ആരു നീ..???

നടന്നകലുമ്പോഴും അവ്യക്തമാം
കുറേ ചായങ്ങള്‍ എന്നില്‍ നീരുറവയാകുന്നൂ...
ഈ മഷി കൂട്ടില്‍ നിന്‍ നിറമേകുവാന്‍
ഏതു ചായങ്ങള്‍ ഞാന്‍ നല്‍കിടേണ്ടു..

ചേരാത്ത ചായങ്ങള്‍ ചേര്‍ക്കുന്ന
വ്യര്‍ത്ഥതയെക്കാള്‍ ശ്രേഷ്ഠം..
നിറപ്പകര്‍ച്ചയുടെ ഘോഷങ്ങളില്ലാത്ത
താര ഗണങ്ങളുടെ മനോഹരിത...

അരുണകിരണങ്ങളുടെ തീവ്രതയിലും
തിങ്കള്‍ തണുപ്പിന്റെ ഊഷ്മളതയിലും
കാറ്റിന്റെ ലാസ്യഭാവത്തോടു...
ശ്രുതി ചേര്‍ത്തു നടനമാടും
അരയാലിലയയോ നിന്‍ നറുപുഞ്ചിരി...

ഇന്നോളമറിയാഞ്ഞൊരനുഭൂതി
പടര്‍ന്നുവെന്നോ ഈ വഴി പോക്കനിലെക്ക്‌...
വിടരാത്ത പൂവിന്റെ സൗരഭ്യം
തേടുന്ന എന്‍ ജീവിത തന്ത്രികളിലെക്ക്‌...


(എന്റെ അനിയത്തികുട്ടിയുടെ വരികള്‍)

13 അഭിപ്രായങ്ങൾ:

Sharu (Ansha Muneer) പറഞ്ഞു...

നല്ല വരികള്‍... എഴുതിയ ആള്‍ക്ക് എന്റെ ഭാവുകങ്ങള്‍

നിലാവര്‍ നിസ പറഞ്ഞു...

ഉഷാറായിട്ടുണ്ടല്ലോ...എന്താ അനീത്തിക്കുട്ടിയുടെ പേര്? എന്റെ വക ഒരു ഷേയ്ക്ക് ഹാന്റ് കൊടുക്കൂട്ടോ..

ചിതല്‍ പറഞ്ഞു...

അനിയത്തികുട്ടിയ്ക്ക്‌ എണ്റ്റെയും ഒരു ഷേയ്ക്ക് ഹാന്റ്
:)

ശ്രീ പറഞ്ഞു...

അനിയത്തിക്കുട്ടി മിടുക്കി ആണല്ലോ. അഭിനന്ദനങ്ങള്‍ അറിയിയ്ക്കൂ. :)

കുറച്ചു അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ടല്ലൊ. അതു കൂടി തിരുത്തൂ.( സ്രേശ്ടം=ശ്രേഷ്ഠം, വഴി പോക്കന്‍, നിഷ്കളങ്കത ...)

ശ്രീനാഥ്‌ | അഹം പറഞ്ഞു...

കൊള്ളാലോ... നീം എഴുതാന്‍ പറയൂ...

ഭാവുകങ്ങള്‍.

ഫസല്‍ ബിനാലി.. പറഞ്ഞു...

കവിത നന്നായിരുന്നു
ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

അനിയത്തിക്കുട്ടി..നന്നായിരിക്കുന്നു.ഇനിയും എഴുതൂ.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കൊള്ളാം.

Rafeeq പറഞ്ഞു...

Sharu,
നിലാവര്‍ നിസ,
ചിതല്‍,
ശ്രീനാഥ്,
ഫസല്‍,
വഴിപോക്കന,
പ്രിയ ഉണ്ണികൃഷ്ണന്‍...

എല്ലാവര്‍ക്കും നന്ദി.... :)

ശ്രീ.. തെറ്റു പറഞ്ഞു തന്നതിനു നന്ദി.. ഞാന്‍ തിരുത്തി പോസ്റ്റിയിട്ടുണ്ട്‌. :)

Rafeeq പറഞ്ഞു...

അയ്യോ അതു പറയാന്‍ മറന്നു..

അനിയത്തി കുട്ടിടെ പേരു ഗായത്രി.. :)

Roshan പറഞ്ഞു...

ചേരാത്ത ചായങ്ങള്‍ ചേര്‍ക്കുന്ന
വ്യര്‍ത്ഥതയെക്കാള്‍ ശ്രേഷ്ഠം..
നിറപ്പകര്‍ച്ചയുടെ ഘോഷങ്ങളില്ലാത്ത
താര ഗണങ്ങളുടെ മനോഹരിത...

gayathrikku ente abinandanam
thanx rafeeq

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

അനിയത്തിക്കുട്ടി നല്ലപോലെ എഴുതുന്നുണ്ടല്ലൊ
തുടര്‍ന്നും പ്രോത്സാഹിപ്പിക്കുക.

ഗീത പറഞ്ഞു...

ഗായത്രിക്കുട്ടിയുടെ കവിത മനോഹരം.