2008, മാർച്ച് 25, ചൊവ്വാഴ്ച

നീ

ഞാന്‍ തിരയുന്ന മനസ്സില്‍
ഒരു വേള നീ ഉണര്‍ന്നുവെങ്കില്‍,
എവിടെയോ ഒഴുകുന്ന മനസ്സില്‍
നിന്‍ താളങ്ങള്‍ മാത്രം.
മറക്കാന്‍ ശ്രമിച്ചിട്ടുമെന്തോ
സുഖമുള്ള നോവായ്‌ അലയുന്നു നീ.
ഒഴുകുന്ന ഓളങ്ങളില്‍ മിന്നി
മറയുന്നതോ നിന്‍ മുഖം;
ചില്ലു ജാലകം തുറന്നാല്‍,
തിമിര്‍ത്തു പെയ്യുന്ന മഴയില്‍
ഒരു കാറ്റായ്‌ നീ പറന്നകലുന്നു;
നടന്നു നീങ്ങുമ്പോല്‍ ഒരു വേള
ഇലയായ്‌ വന്നെന്‍ കയ്യില്‍
തൊട്ടകലുന്നു നീ;
തിങ്ങി നിറഞ്ഞ ട്രാഫിക്കിലും
നിന്‍ മുഖം പാതി വന്നു മറഞ്ഞ പോലെ;
തിരയായി ഒഴുകുന്ന ഓളങ്ങളില്‍
നീ ഓടി കളിക്കുന്നുവോ,
ഓടിയടുക്കുന്നു, പിന്നെയകലുന്നു,
പിന്നെയ്മൊരു കാറ്റായി നിശ്വസിക്കുന്നു;
മെല്ലെ തിരിഞ്ഞു നടക്കവെ,
ഒരു കാറ്റായ്‌ ചൂളം വിളിക്കുന്നു.
തിരിയവെ, തഴുകി അകലുന്നു;
നേര്‍ത്ത കാറ്റായി മെല്ലെ ശാന്തമാകുന്നു;
മെല്ലെയടെച്ചെന്‍ കണ്ണുകള്‍ ഞാന്‍;
എന്‍ ഓര്‍മയിലെക്കൊഴുകി,
അവിടെയുമൊഴുകുന്നൊരു സ്വപ്നമായ്‌ നീ;

7 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

കൊള്ളാം.
-സുല്‍

Sharu (Ansha Muneer) പറഞ്ഞു...

എവിടെയും എപ്പോഴും നീ മാത്രം അല്ലേ... കൊള്ളാം :)

ഫസല്‍ ബിനാലി.. പറഞ്ഞു...

തിമിര്‍ത്തു പെയ്യുന്ന മഴയില്‍
ഒരു കാറ്റായ്‌ നീ പറന്നകലുന്നു;
Kollaaaaaaam.

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു റഫീക്.
:)

മരമാക്രി പറഞ്ഞു...

"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/

മരമാക്രി പറഞ്ഞു...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

Unknown പറഞ്ഞു...

aaraa aa "neee" ikkaa??
nannayittundu tttooo.... :)