2008, മാർച്ച് 31, തിങ്കളാഴ്‌ച

സ്നേഹിത- ഒരു റേഡിയോ പ്രോഗ്രാം.

ഞാന്‍ നാട്ടില്‍ നിന്നും ബാംഗ്ലൂര്‍ വരുമ്പോള്‍, ബസില്‍ കേറി ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ബസ്സ്‌ മഞ്ചേരി എത്തും, അവിടെ എത്താനായാല്‍ എന്റെ മൊബില്‍-ഇല്‍ മഞ്ചേരി എഫ്‌. എം, കേള്‍ക്കന്‍ തുടങ്ങും, എല്ല ആഴ്ചാവസാനങ്ങളിലും നാട്ടില്‍ പൊകുന്നതു കൊണ്ടു ഞായറാഴ്ച വൈകുന്നെരം നാട്ടില്‍ നിന്നും ബാംഗ്ലൂരിലേക്കു തിരിക്കും. വരുന്ന വഴി, 9:30 ആയാല്‍ ഞാന്‍ മഞ്ചേരി എഫ്‌. എമിലെക്കു റേഡിയോ തിരിക്കും.
9:30 ഒരു പ്രോഗ്രാമുണ്ട്‌, അതിന്റെ പേരാണു, 'സ്നേഹിത'. ഒരു വളരെ നല്ല പ്രോഗ്രാം, സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമുള്ള ഒരു പ്രോഗ്രാം, എനിക്കാദ്യമെല്ലാം അതു വളരെ ഇഷ്ടപെട്ടു.. ഇപ്പൊഴും ആ പ്രോഗ്രാമിനെ കുറിച്ചു എനിക്കെതിരപിപ്രായമൊന്നുമില്ല. പക്ഷെ, ഇന്നെലെ(30 മാര്‍ച്ചിനു) ശ്രവിച്ച പ്രോഗ്രാം , എന്തോ ഒരു അസ്വസ്തത, ആ പ്രോഗ്രമില്‍ പങ്കെടുത്ത ടീച്ചറുടെ പേരെനിക്കോര്‍മയില്ല, ടീച്ചര്‍ പറഞ്ഞ പല കാര്യങ്ങളും പരസ്പരം യോജിക്കാന്‍ പറ്റാത്തതും, പിന്നെ എന്തിനെയും, സ്ത്രീ എന്നോരു കണ്ണിലൂടെ വളരെ താഴ്ത്തി കണ്ട പോലെയെനിക്കു തോന്നിയപോള്‍ എനിക്കു ശരിക്കും ലജ്ജ തോന്നി പോയി.

സ്ത്രീകളുടെ സമൂഹത്തിലുള്ള സ്താനങ്ങളെ കുറിച്ചും, സ്ത്രീകള്‍ക്കുകിട്ടാത്ത ആനുകൂല്യങ്ങളുമായിരിന്നു ചര്‍ച്ചാ വിശയം.
ടീച്ചര്‍ ഒരു നല്ല പ്രാസങ്ഗികയാനെന്നെനിക്കു തോന്നുന്നു, ആനുകൂല്യങ്ങളെ കുറിച്ചു പറഞ്ഞു തുടങ്ങിയ ടീച്ചര്‍ തുടര്‍ന്നു, 'കേരളത്തില്‍ സ്ത്രീകള്‍ക്കു എന്തിനാണു ആനുകൂല്യങ്ങള്‍ അവര്‍ അതിനു അര്‍ഹത പെട്ടതാണു, പിന്നെ ആനുകൂല്യങ്ങള്‍ എന്നു പറഞ്ഞു, ഞങ്ങളെ പിന്തള്ള പെടുന്നതെന്തിനാണു???, സത്യത്തില്‍ ആനുകൂല്യങ്ങള്‍ എന്നു പറഞ്ഞു ഞങ്ങളെ അപമാനിക്കുകയണു ചെയ്യുന്നതു' ഈ ചോദ്യം കേട്ടു ഞാന്‍ ഒന്നു ഞെട്ടി, ഇതെല്ലാം, പല വേദിയിലിരുന്നു, ചോതിച്ചു വാങ്ങിയതല്ലെ..?????
അതു കിട്ടിയപോള്‍, ഇതാ ഇപ്പൊ ഇങ്ങിനെ..??
ഇതെല്ല്ലാം പറഞ്ഞു, പിന്നീടവസാനം, അവര്‍ പറയുകയുണ്ടായി, പലസ്തലങ്ങളിലും ഞങ്ങള്‍ സ്ത്രികള്‍ക്കാനുകൂല്യം കിട്ടാതെ പോവുന്നു, നേരെത്തെ പറഞ്ഞ ടീച്ചര്‍ തെന്നെ ഈ പറയുന്നതു എന്നു ഞാന്‍ ഒരു നിമിഷം, സംശയിച്ചു പോയി.

ചര്‍ച്ച ഇതിനിടയില്‍, മറ്റൊരിടതെക്കു നീങ്ങുകയുണ്ടായി, പരസ്യങ്ങളൂം, റിയാലിറ്റി ഷോകളും, പരസ്യങ്ങളിലും മറ്റും സ്ത്രീകളെ ഒരു ഉപഭോഗ വസ്തുവായി മത്രം ഉപയോകിക്കുന്നു, പുരുഷന്‍ മാര്‍ ഉപയോകിക്കുന്ന ബനിയനിന്റെ പരസ്യത്തില്‍ പോലും, എന്തിനാണു സ്ത്രിയെ പ്രതിഷ്ടിക്കുന്നെ..??
ഞാന്‍ അലോജിച്ചു പോയി ഒരു പക്ഷെ അവിടെയും സ്ത്രീക്കു ആനുകൂല്യം വേണമയിരിക്കുമെന്നു..!!!

പിന്നെ ടീച്ചര്‍ വേറൊരു കാര്യം പറഞ്ഞതു, റിയാലിറ്റി ഷോകളില്‍ അവതാരിക ഇടുന്ന ഡ്രെസ്സിനെകുറിച്ചായിരുന്നു, അവതാരിക ഇട്ട ഡ്രസ്സ്‌ കാണാനാണു പുരുഷന്‍ മാര്‍ റിയാലിറ്റി ഷോ കാണുന്നതെന്നു പറഞ്ഞപോള്‍, ഞാന്‍ ഓര്‍ത്തു പോയി, ഐഡിയ സ്റ്റാര്‍ സിങ്ഗര്‍ എന്ന പ്രോഗ്ഗ്രമില്‍, രഞ്ചിനിയെ കാണാനാണോ, അതോ ആ പ്രോഗ്രാമിലെ സങ്ഗീതത്തിന്റെ മാധുര്യത കൊണ്ടാണോ ആളുകള്‍ ഈ പ്രോഗ്രാമിനെ ഇത്ര അധികം പ്രോല്‍സഹിപിക്കുന്നതെന്നു.
അങ്ങിനെ കാണാന്‍ ഇതല്ലാതെ വേറെ എത്ര ചാനലുകളുണ്ടെന്നു ടീച്ചര്‍ മറന്നു പോയിട്ടുണ്ടാവും.

അതു കഴിഞ്ഞു ടീച്ചര്‍ വീണ്ടും സാങ്കെതികവിദ്യ രങ്ഗത്തേക്കു കിടന്നു, സ്ത്രീകള്‍ സാങ്കേതിക രങ്ഗതെക്കു വരുന്നില്ലെന്നായിരുന്നു ടീച്ചറുടെ പരാതി; ഇതു കേട്ടപ്പോള്‍ ടീച്ചര്‍ ജീവിക്കുന്നതു ഏതു നൂറ്റണ്ടിലാണെന്നു ഞാനൊന്നു സംശയിക്കാതിരിന്നില്ല.

അതു പോലെ രാഷ്ട്രീയ രങ്ഗത്തു സ്ത്രീകള്‍ക്കു, തന്റെതായ പരിഗണന കിട്ടുന്നില്ലെന്നു, ടീച്ചര്‍ നമ്മുടെ നാടു ഭരിക്കുന്ന സോണിയാ ഗാന്ധിയെ ഒര്‍ത്തിട്ടുണ്ടാവില്ല.

ഇതെല്ലാം കേട്ടുകൊണ്ടു അവിടെ ഇരിക്കുന്ന രണ്ടു അവതാരികമാര്‍, ഇതെല്ലാം കേട്ടു ടീച്ചരെ അഭിനന്ദിക്കുന്നതിനു പകരം, അവര്‍ക്കു കാര്യം ശരിക്കും മനസ്സിലാക്ക്ക്കി കൊടുക്കണമായിരുന്നു, അതിനുള്ള തന്റെടമെങ്കിലും അവതാരിക എന്നു പറയുന്ന അവതാരം കാണിക്കണമായിരുന്നു.

4 അഭിപ്രായങ്ങൾ:

എം.എച്ച്.സഹീര്‍ പറഞ്ഞു...

-]

ശ്രീനാഥ്‌ | അഹം പറഞ്ഞു...

:)

കടവന്‍ പറഞ്ഞു...

:-)

ബഷീർ പറഞ്ഞു...

റഫീഖ്‌,
സത്യത്തില്‍ ഇത്തരം ടീച്ചര്‍(?) മാരും ചില കോമാളിപ്രാഗ്രാമുകളും ആണു സ്ത്രീകളുടെ ശത്രുക്കള്‍.. ..

നമുക്കിത്‌ ചിരിച്ചു തള്ളാം. : )