2008, മാർച്ച് 12, ബുധനാഴ്‌ച

അവള്‍..???

അവള്‍, ശില്‍പി കൊത്തിയെടുത്ത
സൗന്ദര്യ മൂര്‍ത്തി.
വഴി കാമുകര്‍ നിന്റെ കണ്ണില്‍
കാമം കാണുന്നു,
തീക്കനല്‍ പോലെ നിന്നിലെരിയുന്ന
അഗ്നിയാരു കാണാന്‍.
നിന്റെ മാറില്‍ നിന്നും
വത്സല്യതിന്റെ മുലപ്പാല്‍
ചൊരിഞ്ഞതവര്‍ മറന്നു,
മടി തട്ടിലുറക്കിയതും,
പ്രാണന്‍ നല്‍കിയതുമവര്‍ മറന്നു;
നിന്നെ കല്ലെറിഞ്ഞവര്‍
നിന്നിലെരിയുന്ന അഗ്നി കണ്ടില്ല;
നിന്റെ രക്തം കുടിച്ചവര്‍
ഉന്മാത ലഹരിയിളാടുമ്പൊള്‍,
നിന്റെ കണ്ണുകളിലപ്പോഴും
വാത്സല്യം മാത്രം.
ആരു നീ..??
എന്തു വിളിക്കണം.??
അവള്‍..???

14 അഭിപ്രായങ്ങൾ:

കുഞ്ഞന്‍ പറഞ്ഞു...

മാഷെ..

തെറ്റു പറ്റിയതാണെങ്കില്‍ അത് തിരുത്തുവാനുള്ള മനസ്സ് നല്ലത് തന്നെ. ഒരു വരി മാറിയപ്പോള്‍ എത്ര വ്യത്യാസം..!

Rafeeq പറഞ്ഞു...

മാഷിനും
കുഞ്ഞനും
നന്ദി... :-)

Sharu (Ansha Muneer) പറഞ്ഞു...

നല്ല വരികള്‍, നല്ല ചിന്ത :)

ഗീത പറഞ്ഞു...

അമ്മേ എന്നു വിളിച്ചോളൂ റഫീക്....
കാരണം ആ ‘അവള്‍’ അമ്മ തന്നെയാണ്....

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

അറിയുന്നു ഞാനെന്നമ്മതന്‍ സ്നേഹം
എന്നെ ഞാനക്കിയെന്നമ്മതന്‍ സ്നേഹം
സ്നേഹം ജീവിതമാണെന്നോതിയ അമ്മ തന്‍ സ്നേഹം

കാപ്പിലാന്‍ പറഞ്ഞു...

good :)

ശ്രീവല്ലഭന്‍. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ശ്രീവല്ലഭന്‍. പറഞ്ഞു...

:-)

ശ്രീ പറഞ്ഞു...

സ്ത്രീ അമ്മയാണ് എന്നു വിളിയ്ക്കുന്നത് വെറുതേയല്ലല്ലോ.
:)

Rafeeq പറഞ്ഞു...

എല്ലാവര്‍ക്കും.. നന്ദി.. :-)
Sharu,
ഗീതെച്ചി,
മിന്നാമിനുങ്ങുകള്‍ ,
കാപ്പിലാന്‍,
ശ്രീ,
വല്ലഭാ..നന്ദി.. ഞാന്‍ തിരുത്തിയിട്ടുന്‍ണ്ട്‌.. :)

hmmm.. സ്നേഹത്തിന്റെയും, അനുഭവത്തിന്റെയും, എല്ലാം.. അവസന വാക്കാണമ്മ.. :-)

അമ്മെ.. പിറക്കണമെനിക്കെത്ര ജന്മമുണ്ടങ്കിലും
അമ്മയുടെ മക്നായിട്ടെന്നും...

Sabu Prayar പറഞ്ഞു...

nalla varikal

നിലാവര്‍ നിസ പറഞ്ഞു...

കവിതയുടെ തീവ്രതയ്ക്ക് ആശംസകള്‍..

ഫസല്‍ ബിനാലി.. പറഞ്ഞു...

ഗര്‍ഭാശയത്തിന്‍റെ ഇരുളിന്‍ ഭിത്തിയില്‍
ചവിട്ടിയും കയ്യിട്ടടിച്ചും പരിതപിച്ചയെന്നെ
തലോടിയും പിന്നെയെന്നോട് കൊഞ്ചിയും
വേദനയില്‍ സുഖം നുകര്‍ന്നൊരമ്മേ..........

Unknown പറഞ്ഞു...

hey rafeeq..nice one..

samshayikkanda ellam sahikkunavallum kshamikkunadhu amma thanne..she only has the magic touch..