2008, ഏപ്രിൽ 2, ബുധനാഴ്‌ച

ഇതെന്റെ കുട്ടിക്കാലം.

ഒരു വഴി തെറ്റി വന്ന കാറ്റെന്നോടോതി
ഇതെന്റെ കുട്ടിക്കാലം,
ഓര്‍മ്മകള്‍ ചാലിച്ചെടുത്തൊരു വര്‍ണ്ണ
മനോഹര കാലം,
ഒരിത്തിരി കുസൃതിയും,
നിഷ്‌കളങ്കത നിറഞ്ഞ മനസ്സും,
പറിച്ച മാങ്ങ പങ്കു വെച്ചു
ചിരിച്ചുപ്പു തേക്കുന്നതും,
ഒരു കൊച്ചു മയില്‍ പീലി
വളരുന്നതും നോക്കി
ക്ഷമയോടിരിക്കുന്നതും,
കണ്ടിട്ടും മതി വരാത്ത
സായാഹ്ന സൂര്യനെ കൗതുകത്തോടെ
നോക്കിയിരിക്കുന്നതും,
ഓടിയടുത്തിട്ടു, തോട്ടില്‍
ചാടിക്കുളിക്കുന്നതും,
ആഴത്തിലകപെട്ടു രണ്ടു
കവിള്‍ വെള്ളം അകത്താക്കിയതും,
എന്നിട്ടെണീട്ടു വീണ്ടും മതി
വരുവോളം കളിക്കുന്നതും.
പാട വരമ്പില്‍ ആരയോ വീണ്ടും
തേടുന്നതും.
ചെയ്യുന്നതെല്ലാം ബാല്യ കാലത്തിന്റെ
ചാപല്യവും,
എല്ല്ലാം കഴിഞ്ഞാല്‍ അമ്മയുടെ രണ്ടടിയും,
എന്നിട്ടും തളര്‍ന്നിടാതെ ചിരിയോടെയുള്ള
മധുരമാര്‍ന്നുറക്കവും,
ഉണര്‍ന്നെണീട്ടപ്പോള്‍ എല്ലാം
കാലയവനികക്കുള്ളില്‍ മറഞ്ഞപോലെ,
എല്ലാം ഒരു നിമിശത്തിലൊഴുകിയമര്‍ന്ന
സ്വപ്നം പോലെ.

7 അഭിപ്രായങ്ങൾ:

നിലാവര്‍ നിസ പറഞ്ഞു...

സുഖമുള്ള സ്വപ്നം..

ശ്രീ പറഞ്ഞു...

ഒരു നിമിഷത്തിലെങ്കിലും സ്വപ്നങ്ങളിലൂടെ നമുക്കാ ബാല്യ കാലത്തേയ്ക്കു മടങ്ങാനാകുന്നതു തന്നെ ഭാഗ്യം!
കൊള്ളാം റഫീക്.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ബാല്യമെന്നുമൊരോര്‍മ്മ തന്നെ!

Shooting star - ഷിഹാബ് പറഞ്ഞു...

വായിക്കുമ്പോള്‍ കൊതിച്ചു പോകുന്നു തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന്.

നന്നായിരിക്കുന്നു. ഇതു മാത്രം അല്ല എല്ലാ സ്വപ്നങ്ങളും.

നാസ് പറഞ്ഞു...

ആ നല്ല കുട്ടിക്കാലം.... നാം എപ്പോഴും സ്വപ്നം കാണുന്നു...

Unknown പറഞ്ഞു...

ഓര്‍മ്മക്കളില്‍ ഒരു കുട്ടിക്കാലം ഓര്‍ക്കാന്‍ ഒരു കുട്ടിക്കാലം

ഗീത പറഞ്ഞു...

എല്ലാവര്‍ക്കും കുട്ടിക്കാലത്തെക്കുറിച്ച് മധുര മനോഹര ഓര്‍മ്മകളാണല്ലോ......

കവിത നന്നായി റഫീക്ക്.