2008, ഏപ്രിൽ 7, തിങ്കളാഴ്‌ച

പ്രയാണം











ഓര്‍മ്മകള്‍ തന്‍ ആഴങ്ങളിലേക്കിറങ്ങുമ്പോല്‍...
മറവിയുടെ അടിയൊഴുക്കില്‍ എന്‍
കാലുകളിടറുന്നുവോ..!!
പോയ കാലത്തിന്റെ ശ്യാമ സൗന്ദര്യം..
പുത്തന്‍ സ്വപ്നങ്ങളുടെ നിറങ്ങളില്‍
അലിഞ്ഞു പോകുന്നുവോ

പുസ്തകങ്ങളും പരീക്ഷകളും...
സ്നേഹവ്വും സന്തോഷവും...
മാത്സര്യവും വ്യസനവും...
പിണക്കങ്ങളും ഇണക്കങ്ങളും...
സൗഹൃദമെന്ന ചിറകിന്‍ കീഴില്‍
സൂക്ഷിച്ച മനോഹര നിമിഷങ്ങള്‍...

എരിഞ്ഞമരുന്നൂ ഓട്ടോഗ്രഫിന്റെ
താളുകളില്‍ ആ പുഞ്ചിരിയുടെ മധുര്യം...
നഷ്ടപ്പെട്ടുവെന്നോ ആ നല്ല
വിദ്യാലയ ജീവിതം...
ആ നനുത്ത ഓര്‍മ്മകള്‍..!!!


അനേകം സഹയാത്രികര്‍ക്കൊപ്പം..
ഈ ജീവിതനൗകയിലൂടെ...
വൈവിധ്യമര്‍ന്ന നൂതനവര്‍ണങ്ങള്‍
തേടിയുള്ള ഈ യാത്രയിനിയും...
എത്രയെത്ര വീഥികളിലൂടെ നീങ്ങിടേണ്ടൂ...!

(അനിയത്തികുട്ടിയുടെ പ്രയാണം.. :) !! :)
-ഗായത്രി)

4 അഭിപ്രായങ്ങൾ:

Rare Rose പറഞ്ഞു...

പോയ കാലത്തിന്റെ മധുരം നുണഞ്ഞുള്ള ഈ യാത്ര തുടര്‍ന്നല്ലേ പറ്റൂ..ജീവിതം കാത്തുവച്ചിരിക്കുന്ന നിറക്കൂട്ടുകള്‍ തേടിയൊഴുകുന്ന ഈ യാനപാത്രത്തില്‍ പ്രതീക്ഷകളും,സ്വപ്നങ്ങളും എന്നും സഹയാത്രികരായി കൂടെയുണ്ടാവട്ടെ.:-)

എം.എച്ച്.സഹീര്‍ പറഞ്ഞു...

പോയ കലത്തിന്റെ ശ്യാമ സൗന്ദര്യം..
KOLLAM BUT SPELLING MISTAKE MEANING APPADI MARIPPOYIII PLS CHECK

Rafeeq പറഞ്ഞു...

:)
സഹീര്‍.. :) നന്ദി..
ഞാന്‍ തിരുത്തിയിട്ടുണ്ട്‌.. :)

Minnu പറഞ്ഞു...

nannayirikkunnu..all the best