ആരും കാണാതെ തന്ന പുസ്തകം
ഒരുപാടു തവണ വായിച്ചതും,
മതില്‍ കെട്ടില്‍ നീ വരുന്നതും
നോക്കിയോരുപാടിരുന്നതും
നീ കേറുന്ന ബസ്സില്‍ സമയം തെറ്റ്യിട്ടും
നിനക്കായ് കാത്തിരുന്നതും,
മൊബൈല്‍ ഫോണില്‍ പുലരുവോളം
നിന്‍ മെസ്സേജും കാത്തിരുന്നതും,
നിന്‍ വീടിനരികിലൂടെ നിന്‍ മുഖമൊരു
നോക്ക് കാണാനായി നടന്നതും
എല്ലാം പ്രിയേ നെഞ്ചോടു
ചേര്‍ക്കുന്നു ഞാന്‍,
ഇതെല്ലാം നിന്നോടുള്ള പ്രണയം..