2008, ഏപ്രിൽ 24, വ്യാഴാഴ്‌ച

പാത

ഓര്‍മ്മകള്‍ കഥ പറയുമീ,
വഴിത്താരയില്‍,
ഇനിയുമൊരു കൂടിക്കാഴ്ച്ച;
പൊടിപിടിച്ചു കിടക്കുമീ
തൂണുകള്‍ക്കും,
പൊഴിഞ്ഞു വീണയിലകള്‍ക്കും,
പറയാനുണ്ടാം പലതും,
ഒരു വഴിത്താരയും,
മങ്ങലേറ്റയോര്‍മ്മകളും,
ചുറ്റിപിണഞ്ഞ വള്ളികളും,
പല ഋതുക്കാലം,
എന്നിലും കടന്നു,
സായാഹ്ന സൂര്യനും,
സന്ധ്യയും ചുംബിച്ചു,
തൊട്ടു വിടപറയാന്‍
തെല്ലു നിമിഷം,
യാത്ര പറയണോ,
എന്നറിയാതെനില്‍പ്പൂ.
ഇതിലൂടെ നടന്ന പലരും;
വളര്‍ന്നും, തളര്‍ന്നും
വിടപറഞ്ഞെന്നെ,
ആരും തിരിഞ്ഞിട്ടില്ലെന്നിലേക്കു,
ഞാനിവിടെയിന്നും നില്‍പൂ,
വരും കാലത്തിനു
യാത്രയേകാന്‍.

8 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

നല്ല കവിത .ഇന്നലെ തരാന്‍ പറ്റാതെ പോയ ഒരു തേങ്ങ ഞാന്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കുറെ നേരം ആയി.ഞാന്‍ ഇവിടെ ആ തേങ്ങ വെക്കുന്നു .ഒന്നുകില്‍ ആ കസേരയില്‍ നിന്നും ഇറങ്ങി പൊട്ടിക്ക് .അല്ലെങ്കില്‍ എനിക്ക് പിന്നാലെ ആരെങ്കിലും വരും.അവന്റെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യന്‍ അല്ല.

siva // ശിവ പറഞ്ഞു...

എന്തു സുന്ദരമീ കവിത....

ശ്രീ പറഞ്ഞു...

നല്ല കവിത.
:)

ഫസല്‍ ബിനാലി.. പറഞ്ഞു...

ഓര്‍മ്മകള്‍ പായുന്ന വീഥികള്‍
കൊള്ളാം ആശംസകള്‍

Unknown പറഞ്ഞു...

ikka..sherikkum valare nannayittundttooo... :D :D :D

ഗീത പറഞ്ഞു...

എന്നെങ്കിലും, ആരെങ്കിലും ഈ വഴി വീണ്ടും വരും......

നല്ല കവിത റഫീക്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നല്ല കവിത

Rafeeq പറഞ്ഞു...

കാപ്പിലാന്‍:
തേങ്ങ.. ഞാന്‍ കസേരയിന്നിറങ്ങി. പൊട്ടിച്ചു.. :)

ശിവ,
ശ്രീ,
ഫസല്‍,
ഗീതാഗീതികള്‍,
സഗീര്‍..


എല്ലാവര്‍ക്കും.. നന്ദി. വായിച്ചതിനും അപിപ്രായം പറഞ്ഞതിനും.. :)