2008, ഏപ്രിൽ 28, തിങ്കളാഴ്‌ച

മരണം

അമ്മേ മറന്നു കൊള്‍ക, മരിച്ചു ഞാനെന്നേ
ഇതു വെറും പ്രാണനറ്റ ശരീരം.
കടം വെച്ചതൊന്നും ബാക്കിയില്ലായിനി
യാത്ര പറയേണ്ടതമ്മേ നിന്നോടു മാത്രം.

എടുത്തു കൊള്‍ക മരണമേ, എന്‍ ഓര്‍മ്മകളെ,
ഇതു വെറും പ്രാണനറ്റ ശരീരം.
എനിക്കായ്‌ ബാക്കി വെച്ചതെന്‍
ഉടുതുണിയും സ്വപനങ്ങളും മാത്രം.

എടുത്തു കൊള്‍ക മരണമേ, എന്‍ സ്വപ്നങ്ങളെ
ഇതു വെറും പ്രാണനറ്റ ശരീരം.
അമ്മേ നിലച്ചുകൊള്‍ക നിന്‍ ഗര്‍ഭ പാത്രത്തിന്‍
വേദന; ഇനിയിതോര്‍മ്മയായ്‌ കൊള്‍ക.

കടം വെച്ചതെല്ലാം സ്വപ്നങ്ങള്‍ മാത്രം.
മരണമേ എടുത്തുകൊള്‍ക നീയതും;
എനിക്കായ്‌ വെച്ച സ്വപനങ്ങളും
എന്നിലെ ജീവനറ്റയീ ദേഹവുമെടുത്തുകൊള്‍ക.

അമ്മേ കരഞ്ഞു ഞാന്‍ പിറന്നു വീണപ്പോള്‍
കരഞ്ഞു കൊള്‍കയിനി നീ എനിക്കായ്‌ ഒരു വേള
എടുത്തു കൊള്‍ക മരണമേ, ആ കണ്ണുനീരും.
ഇതു വെറും പ്രാണനറ്റ ശരീരം.

താണ്ടിയ വഴിയും, നാളുമിതായമ്മേ,
എന്‍ താളുകളില്‍ കുറിപ്പായ്‌ കിടപ്പതു;
മറിച്ചു കൊള്‍ക, അറിഞ്ഞു കൊള്‍ക
ഈ മകനത്ര ക്രുരനെന്നാകില്‍.

സത്യത്തിലമ്മേ മരിച്ചു ഞാനെന്നേ
ഇനിയുമമ്മേ ശേഷിപ്പൂ ഒരു ശ്വാസം
എങ്കിലുമമ്മേയറിഞ്ഞു കൊള്‍ക
ഇതു വെറും പ്രാണനറ്റ ശരീരം

തേങ്ങും നിന്‍ ഗര്‍ഭ പാത്രമോര്‍ത്തങ്കിലുമമ്മേ
നല്‍കീടണണം നീയെനിക്കൊരന്ത്യ ചുംബനം.
എടുത്തു കൊള്‍ക മരണമേയിനിയെന്‍ ജീവനെ
ഇതു വെറും പ്രാണനറ്റ ശരീരം.

7 അഭിപ്രായങ്ങൾ:

ബഷീർ പറഞ്ഞു...

കവിത ആസ്വദിയ്ക്കാനല്ലാതെ നിരൂപിയ്ക്കാന്‍ അശകതനാണു.. എങ്കിലും എവിടെയൊക്കെയോ എന്തോ പൊരുത്തക്കേടുകള്‍ . അക്ഷര തെറ്റുകളും ഒഴിവാക്കുമല്ലോ.. ആശംസകള്‍

ശ്രീനാഥ്‌ | അഹം പറഞ്ഞു...

മരിക്കൂ.. ഇനിയും...

sreya പറഞ്ഞു...

swapnangalkkum maranamo?????:(..asthamayathekkal ellavarum ishttappedunnathu udayamanu.............pic udaya suryanano?????????:)

sreya പറഞ്ഞു...

kavitha nannayittundu....:)

കാപ്പിലാന്‍ പറഞ്ഞു...

കവിത നന്നായില്ല .ഒന്ന് ..ഒരേ കാര്യം വീണ്ടും വീണ്ടും പറയുന്നു.കുറച്ചു കൂടി കാച്ചി കുറുക്കി ഒരെണ്ണം എഴുത് .ആശംസകള്‍ ...ഇത് പറഞ്ഞതുകൊണ്ട് എന്നോട് പിണക്കം വേണ്ട :):)

Shooting star - ഷിഹാബ് പറഞ്ഞു...

kooduthal ezhuthooo ezhuthi theliyoo refeeq. aashamsakal nearunnu

Unknown പറഞ്ഞു...

കവിത,കവിതയാകണമെങ്കില്‍ നമ്മുടെ മനസിലുണ്ടാവുന്ന ചിന്‍തകള്‍ വളരെ അധികം മനനം ചെയേണ്ടതുണ്ട്‌ മനസില്‍ എന്ന ഒരഭിപ്രായമാണ്‌ എനിക്കിവിടെ പറയാനുള്ളത്‌.

ഇനിയും എഴുതുക.ആശംസകള്