2008, മേയ് 5, തിങ്കളാഴ്‌ച

വേശ്യ

തുടുത്ത കണ്ണിലെ ആര്‍ദ്രത മറച്ചു,
കാമത്തിന്റെ മൂടുപടമണിഞ്ഞു.
ഓര്‍മ്മയില്‍ കറപറ്റിയ രക്തമെടുത്തവള്‍
ചുണ്ടില്‍ ഛായം പൂശി
വിരസത നിറഞ്ഞ മുഖത്തു
ആഠ്യതയെടുത്തണിഞ്ഞു,
പിന്നില്‍ നിറഞ്ഞ പരിഹാസത്തിനവള്‍
രാത്രിയില്‍ വില പറഞ്ഞു,
പകല്‍ മിന്നിയടഞ്ഞ കണ്ണുകള്‍
രാത്രിയിലവളെ തേടിയ്യെത്തി,
വ്യര്‍ത്ഥജന്മത്തിനവള്‍
പാപത്തിന്റെ കണക്കു ചേര്‍ത്തു.
മൗനത്തിന്റെ ശയ്യയില്‍
മാംസം കൊണ്ടു വില പേശി,
എല്ലാം കണക്കു പറഞ്ഞവള്‍
വേശ്യാത്തെരുവില്‍ സമര്‍പ്പിച്ചു.

9 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

good...good

പാമരന്‍ പറഞ്ഞു...

ഉഗ്രന്‍ മാഷെ. ഇഷ്ടമായി.

Sadique പറഞ്ഞു...

നന്നായി തുടരുക

ഹരിത് പറഞ്ഞു...

:) good

കാവലാന്‍ പറഞ്ഞു...

കൊള്ളാം നല്ലവരികള്‍.

ബഷീർ പറഞ്ഞു...

തുടരുക

smitha adharsh പറഞ്ഞു...

അവരും ഇപ്പോള്‍ ശക്തരായിരിക്കുന്നു..
നല്ല വരികള്‍..

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് .. ഈ കവിത മറ്റുള്ളവയില്‍ നിന്നും വിഷയത്തിലും അത് പോലെ തന്നെ അവതരണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു..

Unknown പറഞ്ഞു...

damn good rafeeq..