2008, മേയ് 9, വെള്ളിയാഴ്‌ച

പ്രണയം ????

കേള്‍ക്കുന്നു നിന്‍ പദ ചലനങ്ങള്‍,
അരികിലെവിടെയോ,
പതുങ്ങി നില്‍പൂ നീ;
ഒരു നോവായ്‌ നീറുന്നെന്‍ മനം..!!
സഖീ നീ അറിയുന്നില്ലെ;
നിന്നെ തിരയുന്നെന്‍ മനം;
ഞാനെഴുതുന്ന നമ്പറുകള്‍ക്കിടയിലൂടെ,
കമ്പ്യൂട്ടറിന്റെ ഇളം ചൂടില്‍;
സ്ക്രീനിലക്ഷരങ്ങള്‍ നിന്‍ മുഖം വരക്കുന്നു.
കീ ബോര്‍ഡിലമരുന്ന കൈകള്‍
ഒരു വേള സംശയിക്കുന്നു.
സൂര്യോദയമല്ല..!!
നീ എന്നിലേക്കിറങ്ങിയ സ്വപ്നം.

7 അഭിപ്രായങ്ങൾ:

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

ഇതാണോ...പ്രണയം
ആവോ..എനിക്കറിയില്ല...

നല്ല ആശയം തന്നെ...
വരികളും കൊള്ളാം..
ആശംസകള്‍....

sreya പറഞ്ഞു...

:)

Unknown പറഞ്ഞു...

ഇതാണ് പ്രണയം ഇതു തന്നെയ്യാണ്
പ്രണയം

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ഈ പ്രേമലേഖനം ഇ-മെയിലായിട്ടാണോ അയച്ചുകൊടുത്തത്?

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

Nice

Jayasree Lakshmy Kumar പറഞ്ഞു...

പ്രണയം???

അജ്ഞാതന്‍ പറഞ്ഞു...

പ്രണയം അതെന്താണെന്ന് വ്യക്തമായി പറയാന്‍ നമുക്കു കഴിയുമോ ?? പ്രണയം സത്യമാണ്..നമുക്കു ഒരാളോടെന്നില്ല ഒരു വസ്തുവിനോടെന്നില്ല ഒരു സ്ഥലത്തിനോടെന്നില്ല എന്തിനോടും പ്രണയം തോന്നാം..പ്രണയം ആണ് നമ്മെ ജീവിതതീലെക്കു നയിക്കുന്നത് എന്ന് തന്നെ പറയാം.. നല്ല കവിത..