2008, മേയ് 15, വ്യാഴാഴ്‌ച

വാടക വീടു

ഇന്നിവിടെ, ഒരു
പുതിയ വീട്ടില്‍,
കഴിഞ്ഞു പോന്ന
മൂന്നു വീടും
ഞാന്‍ മറന്നു,
കയ്യില്‍ നിറയേ
ബാണ്ടവും, ഒരു
താക്കോല്‍ കൂട്ടവും,
ഇനിയിവിടെ
യെത്രകാലം,
അടുത്തെതെവിടെ
തേടണം ഞാന്‍,
ഇല്ല ഇനിയും പോവണം,
ഇതു തുടക്കം മാത്രം,
ഇവിടെ ഏതു വീട്ടിലും
ഞാന്‍ വെറുമൊരു
വാടക ക്കാരന്‍ മാത്രം.

10 അഭിപ്രായങ്ങൾ:

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

വീട്ടില്‍ മാത്രമല്ല....
ഈ ലോകത്ത്‌ തന്നെ
നിങ്ങള്‍ഒരു വാടകക്കാരന്‍...മാത്രം
നിങ്ങള്‍ വരുമ്പോള്
‍ഒന്നും കൊണ്ട്‌ വരുന്നില്ലല്ലോ...
മടക്കവും ഒറ്റയ്ക്ക്‌ തന്നെ... ഇതിനിടയില്‍സ്വന്തമാക്കുന്നതെല്ലാം..
നിങ്ങളുടേത്‌ മാത്രമാണെന്ന്‌
തെറ്റിദ്ധരിച്ചേക്കരുത്‌...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... പറഞ്ഞു...

അമൃത പറഞ്ഞത് നൂറു ശതമാനവും ശരി...

കാപ്പിലാന്‍ പറഞ്ഞു...

:)
Points to amrutha

ഹരിത് പറഞ്ഞു...

കൊള്ളാം

Unknown പറഞ്ഞു...

ഞാനും ഇങ്ങനെ കുറെ വീടുകള്‍ മാറി
കോതനല്ലൂരുക്കാരനായി ഇപ്പോ ജീവിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ലോകമെ ഉലകം

പാമരന്‍ പറഞ്ഞു...

ഈ ലോകം തന്നെയൊരു വാടകവീടാണെന്നല്ലേ പണ്ടുള്ളോരു പറഞ്ഞുവെച്ചത്‌..

ദാസ്‌ പറഞ്ഞു...

പിന്നിലെ പാത ചോദിപ്പൂ മറക്കുമോ?
മുന്നിലെപ്പാത വിളിപ്പൂ സമസ്ഥവു-
മന്യമായ്ത്തീരും മറക്കുക പോരിക
ഓ. എന്‍. വി

Rafeeq പറഞ്ഞു...

അമൃത:
അതെ.. ഇതു വെറും വാടകവിടു മാത്രം..
വരുന്നു ഒരു വഴിയാത്രകാരനായു ജീവിക്കുന്നു, അതില്‍ പല യാത്രക്കാരെയും കാണുന്നു, യാത്രാ രസങ്ങള്‍ പങ്കു വെക്കുന്നു വീണ്ടും തുടരുന്നു..

ഓര്‍മ്മകള്‍:
കാപ്പിലാന്:
ഹരിത്:
അനൂപ്‌:
ഉണ്ണികൃഷ്ണന്‍:
പാമരന്‍:
ദാസ്‌:

എല്ലാര്‍ക്കും വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.. :)

ഫസല്‍ ബിനാലി.. പറഞ്ഞു...

സത്രങ്ങളിലെ തണലിന്‍റെ നീളം
പിന്നെ ഓര്‍മ്മപ്പെടുത്തലുകളുടെ ആഴം..
ആശംസകള്‍