2008, മേയ് 20, ചൊവ്വാഴ്ച

സത്യം

കണ്ടതെല്ലാം ഒരു സ്വപ്നമല്ലെന്നറിഞ്ഞു.
സുഗന്ധം വഹിക്കുന്ന കാറ്റിനെ
ഞാന്‍ വിശ്വസിച്ചു.
ചിരിക്കുമ്പോഴും, പിന്നിലമരുന്ന
അമര്‍ത്ത പെടുന്ന കൊടുംങ്കാറ്റിനെ കണ്ടു.
സത്യത്തെ കണ്ടില്ലെന്നു നടിച്ചു.
പൊയ്‌ മുഖം കാണിച്ചിതാര്‍ക്കു വേണ്ടി..??
എന്തു നേടുവാന്‍...??
വന്ന പ്രഹളങ്ങളൊക്ക്ക്കെയും കണ്ടില്ലെന്നു
നടിക്കുന്നുവോ..??
നിന്നിലെരിയുന്ന അസത്യം കൊണ്ടു സത്യം
അന്യമായ്‌ മാറുന്നുവോ??
ഒരു കാറ്റിലായ്‌ സത്യം തിരഞ്ഞതു,
മറ്റൊന്നിലസത്യം തേടുവാന്‍.
അറിയാതെ ഞാനും സത്യത്തെ മറന്നിടുന്നു.

7 അഭിപ്രായങ്ങൾ:

ഗീത പറഞ്ഞു...

സത്യത്തെ അങ്ങനെ മറക്കുവാന്‍ പറ്റില്ല റഫീക്.
ഓ.ടോ. ചെറിയ അക്ഷരത്തെറ്റുകള്‍. അതു മാറ്റിയെങ്കില്‍ നന്നായിരുന്നു.

Rare Rose പറഞ്ഞു...

മൂടുപടം മാറ്റി സത്യത്തെ പുറത്തെടുക്കാനൊരുങ്ങുമ്പോള്‍ അസത്യത്തിന്റെ പിന്‍വിളികളില്‍‍ മനസ്സിടറുന്നു..പതറാതെ മുന്നോട്ട് നീങ്ങാന്‍ ഉള്ളിലെരിയുന്ന മനസ്സിനാവട്ടെ......

ബഷീർ പറഞ്ഞു...

പ്രഹളങ്ങളൊക്ക്ക്കെയും ..

പ്രഹളങ്ങള്‍ എന്നാല്‍ എന്താണു ? (ഞാന്‍ മലയാളം പഠിയ്ക്കാത്തതിനാല്‍ ഇത്തരം സംശയങ്ങള്‍ )

അസത്യം കൊണ്ട്‌ സത്യം ചെയ്യരുത്‌

കാപ്പിലാന്‍ പറഞ്ഞു...

നിന്നിലെരിയുന്ന അസത്യം കൊണ്ടു സത്യം
അന്യനായ്‌ മാറുന്നുവോ

സത്യത്തെ മറയ്ക്കുവാന്‍ പറ്റില്ല .പിന്നെ പൊതുവേ നല്ലത് .അന്യനായ് എന്നത് അന്യമായ് എന്ന് മാറ്റിയാല്‍ നല്ലതായിരിക്കും .( ഇത് എന്‍റെ അഭിപ്രായം )

Areekkodan | അരീക്കോടന്‍ പറഞ്ഞു...

Yes....
അസത്യം കൊണ്ട്‌ സത്യം ചെയ്യരുത്‌...

നജൂസ്‌ പറഞ്ഞു...

സത്യം

നന്മകള്‍

Rafeeq പറഞ്ഞു...

ഗീതാഗീതികള്‍,
അക്ഷരതെറ്റു കാണിച്ചു തന്നതിനു നന്ദി.. :)
Rare Rose,
ബഷീര്‍ വെള്ളറക്കാട്‌,
കാപ്പിലാന്‍,
അരീക്കോടന്,
നജൂസ്‌,

എല്ലാവര്‍ക്കും
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനു നന്ദി.. :)