2008, മേയ് 21, ബുധനാഴ്‌ച

നിനക്കായൊരു വീടു

ഒരു ചാറ്റല്‍ മഴയായ്‌,
ഒരിളം കാറ്റായ്‌ വന്നു,
നിനക്കു ഞാന്‍ മഴവില്ലു
കൊണ്ടു വീടു പണിയാം.

പെരുമഴയില്‍,
സൂര്യ പ്രഭയിലതു
മായുമ്പോള്‍,
കണ്ട വര്‍ണ്ണങ്ങോളോര്‍ത്തു,
വീണ്ടുമൊരു വീടു
പണിയാം.

12 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

മഴവില്ല് കൊണ്ട് വീടുണ്ടാക്കി ,അതു മായുമ്പോള്‍ കണ്ട വര്‍ണ്ണങ്ങള്‍ ഓര്‍ത്തു സ്വപ്നത്തില്‍ ഒരു കളി വീടുണ്ടാക്കാം :)
നന്നായി.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വറ്ണ്ണങ്ങളനന്തമല്ലേ,
നമുക്കീ വീടുപണി തുടറ്ന്നുകൊണ്ടേയിരിക്കാം...
നന്നായിരിക്കുന്നു.

Shaf പറഞ്ഞു...

:)

തണല്‍ പറഞ്ഞു...

കണ്ടവര്‍ണ്ണങ്ങള്‍ മാത്രമാക്കല്ലേ റഫീക്കേ
കാണാത്തതെത്രയൊ ബാക്കികിടക്കുന്നു.
:)മഴ തുടരട്ടെ,കവിത ഉണരട്ടെ!

Unknown പറഞ്ഞു...

നല്ല കവിത

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

മഴ തുടരട്ടെ

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കളിവീടുകള്‍ പണിതുകൊണ്ടേയിരിക്കുക, എന്തെന്നാല്‍
സ്വപ്നങ്ങള്‍ നിന്റേതു മാത്രമാണ്...

ഭൂമിപുത്രി പറഞ്ഞു...

ചിലപ്പോള്‍ തീറ്ന്ന വീടിനേക്കാള്‍ സന്തോഷം വീടുപണിയലാകും.

ആഗ്നേയ പറഞ്ഞു...

നല്ല വരികള്‍!
ഓ.ടോ.ആരോട് ചോദിച്ചിട്ടാ എന്റെ ബ്ലോഗ്ഗില്‍ കയറി പോസ്റ്റ് ഇട്ടേ?;)

ഹരീഷ് തൊടുപുഴ പറഞ്ഞു...

മഴവില്ലുകൊണ്ടുള്ള വീട് നല്ല രസമായിരിക്കും; അല്ലെ!!

കണ്ണൂസ്‌ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Areekkodan | അരീക്കോടന്‍ പറഞ്ഞു...

കാവേരി തീരത്തോ....
കാട്ടരുവിയോരത്തോ...
ആരാരോ സ്വപ്നം കൊണ്ടൊരു
കളിവീടുണ്ടാക്കി....
(എഴുതിയത്‌ ഞാനല്ല,ടൈപ്പിയത്‌ ഞാനാണ്‌)