2008, ജൂലൈ 17, വ്യാഴാഴ്‌ച

ഭ്രാന്തി

എതോ നിഷാദന്റെ;
മാംസ ഭ്രാന്തില്‍,
നഗര ഭ്രാന്തിയുടെ
വയറ്റിലെ ബീജമായ്‌;

കാലഹരണപെട്ടെ
വ്യര്‍ത്ഥ മോഹങ്ങള്‍,
നഗരമധ്യത്തിലെ
ചവറുകള്‍ ശരണം;

അനാഥമായ്‌ തീര്‍ന്ന
ബാല്യം പേറിയും;
ഭീതിയുടെ ബീജം
പകുത്ത കൗമാരവും;
നഗരം പഴിക്കാന്‍
പാപിയാം യ്‌ഔവ്വനവും;

വിശപ്പടക്കാന്‍,
തെരുവിലെ,
ചപ്പുകള്‍ തിരയേണ്ടതും;
തെരുവു പട്ടിയുടെ
ശത്രുവായ്‌ തീര്‍ന്നതും;

ദാനമായ്‌ കിട്ടിയ
മാറാ രോഗങ്ങളും;
വയറ്റിലെ ബീജവും
വേരൊരു ഭ്രാന്തിക്കു
ജന്മം നല്‍കുവാന്‍;

പത്തുമാസമോ;
ചാപിള്ളയോയായ്‌;
പിറന്നു വീഴുന്നിതാ;
മറ്റൊരു മാംസ ഭ്രാന്തനു,
വിശപ്പടക്കാന്‍;
ഇതാ തെരുവിലെ
മറ്റൊരു ഭ്രാന്തി.

9 അഭിപ്രായങ്ങൾ:

Sharu (Ansha Muneer) പറഞ്ഞു...

തെരുവിന്റെ ജീവിതം ഇതൊക്കെ തന്നെയാണ്.... കവിത നന്നായി

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

തെരുവ്‌ ഭ്രാന്തി നന്നായി

OAB/ഒഎബി പറഞ്ഞു...

വിരൂപ സുന്ദരി ബലാത്സംഗത്തിനിരയായതായി
പണ്ടെന്നോ കേട്ടിരുന്നു.
മാംസഭ്രാന്തന്മാറ്ക്ക്.
ഇറച്ചി വേണം. അതിന്‍ ഭ്രാന്തിയായാല്‍... സമാസമം!

siva // ശിവ പറഞ്ഞു...

ഇതുപോലെ എത്ര മാത്രം ജന്മങ്ങളുണ്ടെന്നോ നൌക്ക് ചുറ്റും...പാവം...

നമുക്ക് ഇങ്ങനെ വെറുതെ വ്യാകുലപ്പെടാന്‍ മാത്രമെ കഴിയൂ...

സസ്നേഹം,

ശിവ.

Unknown പറഞ്ഞു...

ഏല്ലായിടത്തും കാണും.പക്ഷെ
ആരും ശ്രദ്ധിക്കാതെ പോകുന്നു
എന്നു മാത്രം

ശ്രീ പറഞ്ഞു...

അനൂപ് മാഷ് പറഞ്ഞതു പോലെ എല്ലാവരും കാണുന്നുണ്ട് ഇതൊക്കെ... പക്ഷേ ആര്‍ക്കും ശ്രദ്ധിയ്ക്കാന്‍ നേരമില്ല തെരുവിലെ ജീവിതങ്ങളെ...

നന്നായിരിയ്ക്കുന്നു, റഫീക്

അജ്ഞാതന്‍ പറഞ്ഞു...

സമൂഹം ഇന്നു നേരിടുന്ന വല്യ ഒരു പ്രശ്നം വളരെ മനോഹരമായി ഈ കവിതയില്‍ ആവിഷ്കരിചിട്ടുണ്ടു..നന്നായിട്ടുണ്ട്..
എല്ലാവിധ ആശംസകളും..
ഹാര്‍മണി..

joice samuel പറഞ്ഞു...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

Rafeeq പറഞ്ഞു...

Sharu,
ഉണ്ണികൃഷ്ണന്‍,
കാപ്പിലാന്‍,
OAB,
ശിവ,
അനൂപ്‌,
ശ്രീ,
harmony
മുല്ലപ്പൂവ്.

എല്ലാവര്‍ക്കും വന്നതിനും, വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി..